രാസലഹരിവേട്ട; ഒരാൾകൂടി പൊലീസ് പിടിയിൽ

കൊണ്ടോട്ടി : കൊണ്ടോട്ടിയിൽ 153 ഗ്രാം എം ഡിഎംഎയും അരലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും കണ്ടെത്തിയ കേസിൽ ഒരാൾകൂടി പൊലീസ് പിടിയിൽ. കോഴിക്കോട് കൊമ്മേരി ആനന്ദം ബസാർ സുബിനി (39)നെ യാണ് കൊണ്ടോട്ടി പൊലീസ് കോഴിക്കോടുവച്ച് പിടികൂടിയത്.

കഴിഞ്ഞ ഒക്ടോബർ ആറിന് ഐക്കരപ്പടി കണ്ണംവെട്ടികാവിൽ വൻ രാസലഹരിവേട്ട നടന്നിരുന്നു. അന്ന് കാപ്പാ പ്രതി ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അരൂർ സ്വദേശി എട്ടൊന്നിൽ ഷഫീഖ് (35), വാഴക്കാട് സ്വദേ ശി കമ്പ്രതിക്കുഴി തടിയൻ നൗഷാദ് (40), കൊട്ടപ്പുറം സ്വദേശി കുന്നംതൊടി കുട്ടാപ്പി (ഷാക്കിർ -32), ഐക്കരപ്പടി ഇല്ലത്തുപടി ബാർലിമ്മൽപറമ്പ് റഷാദ് മുഹമ്മദ് (20) എന്നിവരാണ് നേരത്തെ പിടിയിലായത്. ഇവരെ കസ്റ്റഡിയിലെടുക്കുന്നതിനിടെ കാറിലുണ്ടായിരുന്ന മൂന്നുപേർ രക്ഷപ്പെട്ടു. ഇതിൽ ഉൾപ്പെട്ടയാളാണ് സുബിൻ. രണ്ടുപേർ കൂടി പിടിയിലാവാനുണ്ട്. പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് കാറുകൾ കസ്റ്റഡിയിലെടുത്തിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top