
വേങ്ങര : കൂരിയാട് എന്‍എച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് വന്‍ തോതില്‍ എം ഡി എം എ വില്‍പ്പന നടത്തുന്ന സംഘാംഗങ്ങളായ 3 പേര്‍ പിടിയില്‍. പറമ്പില്‍പീടിക സ്വദേശി ആഷിക്, കുന്നുംപുറം സ്വദേശികളായ സുധിന്‍ ലാല്‍ (23) അക്ഷയ് (23)എന്നിവരെയാണ് മലപ്പുറം ജില്ലാ നര്‍ക്കോട്ടിക് സെല്‍ സബ് ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ കെആറിന്റെ നേതൃത്വത്തില്‍ മലപ്പുറം ഡാന്‍സഫ് ടീമും വേങ്ങര പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ ദേശീയപാത 66 ലെ കൂരിയാട് അണ്ടര്‍ പാസേജില്‍ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളില്‍ നിന്നും എംഡി എം എ വില്‍പ്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും
എംഡിഎംഎ വില്‍പന നടത്തുന്നതിനായി ഉപയോഗിച്ച കാറും പിടികൂടി.
2021ല്‍ കോഴിക്കോട് കസബ പോലീസ് ആഷിക്കിനെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ കേസില്‍ കോടതിയില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും എംഡിഎംഎ വില്‍പ്പനയില്‍ സജീവമായിട്ടുള്ളത്. പ്രതികള്‍ക്ക് എംഡിഎംഎ എത്തിച്ചു നല്‍കിയവരെക്കുറിച്ച് പോലീസിന് കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മലപ്പുറം ഡിവൈഎസ്പി കെ എം ബിജു നരക്കോട്ടിക് സെല്‍ ഡിവൈഎസ്പി സിബി, വേങ്ങര പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ നായര്‍, അസി മാരായ സ്മിത, ബിന്ദു സെബാസ്റ്റ്യന്‍, എസ്സിപിഒ സുനൂപ് സിപിഒ ധനേഷ്, മലപ്പുറം ഡാന്‍സാഫ് ടീം അംഗമായ ദിനേഷ് ഐ.കെ. മുഹമ്മദ് സലീം പി , ജസീര്‍ കെ കെ, ആസിഫലി കെ ടി, ബിജുവിപി, പ്രശാന്ത് കെ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




