HIGHLIGHTS : Drug bust in Karanthur; Key links in drug trafficking arrested

കുന്നമംഗലം: കാരന്തൂരില്‍ നിന്ന് രാസലഹരി പിടികൂടിയ കേസില്‍ മയക്കുമരുന്നു കടത്തിന്റെ സുപ്രധാന കണ്ണികള്‍ പിടിയില്‍.ബാംഗ്ലൂ രില്‍ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ രണ്ട് പേരാണ് പിടിയിലായത്. പത്തനംത്തിട്ട സ്വദേശി ദിലിപ് ഖാന്‍, വയനാട് സ്വദേശി മുഹമ്മദ് റിയാസ് എന്നിവരാണ് പിടിയിലായത്.
കേസിലെ പ്രധാന പ്രതികള്‍ ഫറോക്ക് പുറ്റെക്കാട് സ്വദേശികളായ വെട്ടിയാട്ടില്‍ ഹൗസില്‍ വി ഷഫ്വാന്‍ (31), ഞാവേലി പറമ്പില്‍ ഹൗസില്‍ എന്‍ പി ഷഹദ് (27) എന്നിവര്‍ നേരത്തെ പിടിയിലാണ്. ഇവ രെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ അറസ്റ്റ് നടന്നത്.
കുന്നമംഗലം എസ്എച്ച്ഒ കിരണ്‍, എസ്‌ഐ നിതിന്‍, സിപിഒമാരായ അജീഷ്, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടുന്നത്.ഫറോക്ക്, രാമനാട്ടുകര ഭാഗങ്ങള്‍ കേന്ദ്രീകരിച്ച വില്‍പനക്കായി കൊണ്ടുവന്ന എംഡിഎംഎ നേരത്തെ പിടിച്ചെടുത്തിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു