HIGHLIGHTS : Crypto trading scam; Cambodian cyber fraud gang arrested
തൃശൂര്‍: കംബോഡിയന്‍ സൈബര്‍ തട്ടിപ്പു സംഘത്തിലെ രണ്ടുപേരെ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് പിടികൂടി. മാട്രിമോണിയലിലൂടെ പരിചയപ്പെട്ട് ക്രിപ്‌റ്റോ ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന വാഗ്ദാന ത്തില്‍ തൃശൂര്‍ സ്വദേശിയുടെ ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മലപ്പുറം ആനക്കല്ല് ഉപ്പട സ്വദേശിനി ചെമ്പകത്തി നാല്‍ വീട്ടില്‍ സി അഞ്ജുബാബു (31), മലപ്പുറം ചുങ്കത്തറ എടമല സ്വദേശിയായ പൊട്ടാരത്ത് മുഹമ്മദ് ഹാഷിക്ക് (28) എന്നിവരാണ് അറസ്റ്റിലായത്. കംബോഡിയയില്‍നിന്നും വരുകയായിരുന്ന ഇരുവരെയും ബംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.
2024 മെയ് 17 മുതലാണ് സംഭവം നടന്നത്. തൃശൂര്‍ സ്വദേശിയെ മാട്രിമോണിയിലൂടെ പരിചയപ്പെട്ട യുവതി വിവാഹവാഗ്ദാനം നല്‍ കി വിശ്വാസം ഉറപ്പിച്ചു. തുടര്‍ന്ന് ക്രിപ്‌റ്റോ കറന്‍സി ട്രേഡിങ്ങിലൂ ടെ പണം സംമ്പാദിക്കാമെന്ന് വി ശ്വസിപ്പിച്ച് ഒരു ലക്ഷം രൂപ വാ ങ്ങി. പണമോ ലാഭമോ നല്‍കാ തെ തട്ടിപ്പുനടത്തുകയായിരുന്നു.
പണം തിരിച്ചു കിട്ടാതാകുക യും ഫോണില്‍ പ്രതികരിക്കാതെ യുമായപ്പോള്‍ യുവാവ് തൃശൂര്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാ
യിരുന്നു. സൈബര്‍ പൊ ലീസ് നടത്തിയ അന്വേഷ ണത്തിലൂടെ കംബോഡി യന്‍ സംഘത്തിലെ കണ്ണി കളായ അഞ്ജുബാബുവും മുഹമ്മദ് ഹാഷിക്കുമാണ് പ്രതികളെന്ന് മനസ്സിലാ യി. പ്രതികള്‍ക്കെതിരെ ലു ക്ക് ഓട്ട് നോട്ടീസും പുറപ്പെ ടുവിച്ചു.
കംബോഡിയയില്‍നി ന്ന് നാട്ടിലേക്ക് വരികയായിരുന്ന ഇവരെ ബംഗളുരു വില്‍ പൊലീസ് തടഞ്ഞുവച്ച് തൃശൂര്‍ സൈബര്‍ ക്രൈം പൊലി സിനെ അറിയിക്കുകയായിരുന്നു. സൈബര്‍ ക്രൈം സിഐ സുധീ ഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘത്തില്‍ എസ് ഐമാരായ കെ ജയന്‍, ആര്‍ എന്‍ ഫൈസല്‍, എഎസ്‌ഐ പി പ്രതിഭ, സിപിഒമാരായ വി ബി അനൂപ്, ടി സി ചന്ദ്രപ്രകാശ് എന്നിവരും ഉണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു