എംഡിഎംഎയുമായി 3 പേര്‍ ബേപ്പൂരില്‍ പിടിയില്‍

HIGHLIGHTS : 3 people arrested with MDMA in Beypore

malabarinews

കോഴിക്കോട് : കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 41 ഗ്രാം എംഡിഎംഎ യുമായി മൂന്നുപേര്‍ പിടിയില്‍. ബേപ്പൂര്‍ പെരച്ചനങ്ങാടി അദീപ് മഹലില്‍ കെ പി അദീപ് മുഹമ്മദ് സാലി (36), മാത്തോട്ടം വലിയകത്ത് ഹൗസില്‍ കെ സര്‍ജിത്ത് (34), പയ്യാനക്കല്‍ കുറ്റിക്കാട് നിലംപറമ്പ് ഷിഫാസ് ഹൗസില്‍ മുഹമ്മദ് നഹല്‍ (30) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടി സെല്‍ അസിസ്റ്റന്റ് കമീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡന്‍സാഫ് ടീമും ടൗണ്‍ എസ്‌ഐ ബി സുലൈമാന്റെ് നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.

sameeksha

വിഷു-ഈസ്റ്റര്‍ ആഘോഷ ങ്ങളുടെ ഭാഗമായി വില്‍പ്പനക്കെത്തിച്ച എംഡിഎംഎ വലി യങ്ങാടി പരിസരത്തുനിന്നാണ് പിടികൂടിയത്. അദീപിനെതിരെ മുമ്പ് കുന്നമംഗലം, മെഡിക്കല്‍ കോളേജ് സ്റ്റേഷനുകളില്‍ മോ ഷണക്കേസുണ്ടായിരുന്നു.

ഡന്‍സാഫ് അംഗങ്ങളായ എസ്‌ഐ കെ അബ്ദുറഹ്മാന്‍, എഎസ്‌ഐ അനീഷ് മുസേന്‍ വീട്, കെ അഖിലേഷ്, സുനോ ജ് കാരയില്‍, പി കെ സരുണ്‍കുമാര്‍, എം കെ ലതീഷ്, എം ഷി നോജ്, എന്‍ കെ ശ്രീശാന്ത്, പി അഭിജിത്ത്, ഇ അതുല്‍, ടി കെ തൗഫീക്ക്, പി കെ ദിനീഷ്, കെ എം മുഹമ്മദ് മഷ്ഹൂര്‍, ടൗണ്‍ എസ്‌ഐമാരായ ഷബീര്‍, കി രണ്‍, എഎസ്‌ഐ സജീവന്‍, എസ്സിപിഒ ബിനില്‍ കുമാര്‍, വിജീഷ്, ശ്രീജിത്ത് എന്നിവരാ ണ് അന്വേഷണ സംഘത്തിലു ണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!