ജിദ്ദയിലും റിയാദിലുമായി രണ്ട് മലയാളികള്‍ മരണപ്പെട്ടു

HIGHLIGHTS : Two Malayalis die in Jeddah and Riyadh

– അക്ബര്‍ പൊന്നാനി

ജിദ്ദ: ജിദ്ദയിലും റിയാദിലുമായി രണ്ടു മലയാളികള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ജിദ്ദയില്‍ മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗറിലെ പരേതനായ കൂളത്ത് അലവികുട്ടി ഹാജിയുടെ മകന്‍ മഖ്ബൂല്‍ (51) ആണ് മരിച്ചത്. ജിദ്ദയിലെ മഹജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലായിരുന്നു മരണം.

ഭാര്യ: ആരിഫ. മക്കള്‍: അബ്ദുല്‍ വാഹിദ്, മാജിദ, നഹ്ദ, ഹിദ. മരുമകന്‍: സല്‍മാന്‍ (ചെമ്മാട്).

മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ജിദ്ദ കെ എം സി സി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

പെരുമ്പാവൂര്‍ സൗത്ത് വല്ലം മൂക്കട അന്ത്രുവിന്റെ മകന്‍ ഷെമീര്‍ (50) ആണ് റിയാദില്‍ മരിച്ചത്.

മാതാവ്: ആബിദ. ഭാര്യ: ആബിദ സമീര്‍. മക്കള്‍: മുഹമ്മദ് ശബാന്‍, മുഹമ്മദ് റിസ്വാന്‍, സൈനുല്‍ ആബിദ്.

മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് കെ എം സി സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!