
ദോഹ : ഡ്രോണുകൾ പറത്തുന്നതിന് ഏർപ്പെടുത്തിയ കർശന നിരോധനം ലംഘിച്ച അഞ്ചുപേർ ഖത്തറിൽ പിടിയിൽ. നിരോധന ഉത്തരവ് നിലനിൽക്കെ ഡ്രോണുകൾ പ്രവർത്തിപ്പിച്ചതിനാണ് ഇവരെ ആഭ്യന്തര മന്ത്രാലയം കസ്റ്റഡിയിൽ എടുത്തത്.
പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറി.
രാജ്യത്തിന്റെ സുരക്ഷയും സമാധാനാന്തരീക്ഷവും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഡ്രോണുകളുടെ ഉപയോഗത്തിന് പൂർണനിരോധനം ഏർപ്പെടുത്തിയത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




