സന്ദർശക വിസക്കാർക്ക് പിഴ ഒഴിവാക്കി ബഹ്റൈൻ

നിലവിലെ പ്രത്യേക സാഹചര്യങ്ങളും വിമാന സർവീസുകൾ റദ്ദാക്കിയതും കണക്കിലെടുത്ത് രാജ്യത്തുള്ള സന്ദർശക വിസക്കാർക്ക് പിഴയിളവും കാലാവധി നീട്ടലും പ്രഖ്യാപിച്ച് ബഹ്റൈൻ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് ആണ് ആശ്വാസ നടപടികൾ അറിയിച്ചത്. 2026 ഫെബ്രുവരി 28നും അതിനു ശേഷമോ വിസ കാലാവധി അവസാനിച്ചവർക്ക്, ബഹ്റൈൻ വ്യോമാതിർത്തി വീണ്ടും തുറന്നതിനുശേഷം ഒരു മാസംകൂടി പിഴയില്ലാതെ രാജ്യത്ത് തുടരാനാകും. എല്ലാ തരം വിസിറ്റ് വിസകൾക്കും ഇളവ് ബാധകമാണ്.

ഫെബ്രുവരി 28 വരെ കാലാവധിയുണ്ടായിരുന്നിട്ടും നിലവിലെ അടിയന്തര സാഹചര്യങ്ങൾ കാരണം ബഹ്റൈനിലേക്ക് പ്രവേശിക്കാൻ കഴിയാതെ പോയ, രാജ്യത്തിന് പുറത്തുള്ള സന്ദർശകരുടെ വിസാ കാലാവധി മൂന്ന് മാസത്തേക്കും നീട്ടി നൽകി. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് യാത്രാനടപടികൾ എളുപ്പമാക്കാനാണ് തീരുമാനം.

Share news
error: Content is protected !!
Scroll to Top