
മട്ടാഞ്ചേരി : നാവികസേനയുടെ മേഖലയിൽ ഡ്രോൺ ചിത്രീകരണം നടത്തിയ രണ്ടുപേർ പൊലിസിൻ്റെ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശി സോഹിൽ ഗാസി, ഹരിയാന സ്വദേശി അമിത് കുമാർ എന്നിവരാണ് പിടിയിലായത്.
ഞായർ രാവിലെ ഒമ്പതിന് നാവിക സേനയുടെ ഫോർട്ട് കൊച്ചി ദ്രോണാചാര്യയും പരിസരവും ഡ്രോൺ ഉപയോഗിച്ച് രണ്ടു പേർ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ടൂറിസം പൊലീസ് ഓഫീസർ കെ എ സുനിൽ കുമാർ ഇവരെ പിടിച്ചുനിർത്തി ഫോർട്ട് കൊച്ചി പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




