ഡ്രൈവര്‍ ഉറങ്ങുന്നതറിയാന്‍ കണ്ണ് ലക്ഷ്യമാക്കി സെന്‍സ് ചെയ്യുന്ന ക്യാമറ; വാഹനം തനിയെ ഓഫ് ആകും; ഫ്രീഡം ഫെസ്റ്റില്‍ ശ്രദ്ധേയമായി ഡ്രൈവര്‍ ഡ്രോണ്‍സീനസ് ഡിറ്റക്ഷന്‍ സിസ്റ്റം

തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്ന എക്സിബിഷനില്‍ ശ്രദ്ധേയമായി ഡ്രൈവര്‍ ഡ്രോണ്‍സീനസ് ഡിറ്റക്ഷന്‍ സിസ്റ്റം. ഓട്ടശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ആദിത്യന്‍ എ. കെ ആണ് മോഡല്‍ അവതരിപ്പിച്ചത്. ദൂരയാത്രകളില്‍ ഡ്രൈവര്‍ മയങ്ങിപ്പോയി ഉണ്ടായ ഒട്ടനേകം ദുരന്തങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. അങ്ങനെയുള്ള അപകടങ്ങള്‍ തുടര്‍ക്കഥ ആകാതിരിക്കാനാണ് ആദിത്യന്‍ ഈ മോഡല്‍ അവതരിപ്പിക്കുന്നത്.

ഡ്രൈവറുടെ കണ്ണുകള്‍ ലക്ഷ്യമാക്കി സെന്‍സ് ചെയ്യുന്ന ക്യാമറകള്‍ നിശ്ചിത സെക്കന്‍ഡുകള്‍ പിന്നിട്ടാല്‍ വാഹനം തനിയെ ഓഫ് ആക്കും. ഇതിലൂടെ വലിയ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. പൈതണ്‍ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ് ഇതിന് പ്രവര്‍ത്തനം.

ഇതിന് സമാനമായ സംവിധാനം ആഡംബര വാഹനങ്ങളില്‍ ഉണ്ടെങ്കിലും ക്യാമറകള്‍ ഉപയോഗിച്ചുള്ള മോഡല്‍ ആദ്യമായിട്ടാണ്. തന്റെ മോഡലിനും ആശയത്തിനും പേറ്റന്റ് നേടുവാനുള്ള ആദിത്യന്റെ പരിശ്രമം തുടരുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top