Section

malabari-logo-mobile

മദ്യപിച്ച്‌ വിമാനം പറത്തിയ പൈലറ്റുമാര്‍ക്കെതിരെ നടപടി

HIGHLIGHTS : ദില്ലി: മദ്യപിച്ച്‌ വിമാനം പറത്താനെത്തുന്ന പൈലറ്റുമാര്‍ക്കെതിരെ നടപടി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 170 പൈലറ്റുമാര്‍ക്കെതിരൊണ്‌ അധികൃതര്‍ നടപടിയെ...

downloadദില്ലി: മദ്യപിച്ച്‌ വിമാനം പറത്താനെത്തുന്ന പൈലറ്റുമാര്‍ക്കെതിരെ നടപടി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 170 പൈലറ്റുമാര്‍ക്കെതിരൊണ്‌ അധികൃതര്‍ നടപടിയെടുത്തത്‌. ആഭ്യന്തര വ്യോമയാന നിയമങ്ങള്‍ നിലവില്‍ വന്ന 2009 മുതലുള്ള കണക്കുകള്‍ പ്രകാരമാണിത്‌. ബ്രീത്‌ അനലൈസര്‍ ഉപയോഗിച്ചാണ്‌ പരിശോധന.

ജോലിസമയത്ത്‌ മദ്യപിച്ചെത്തുന്നവരില്‍ സ്വകാര്യ വിമാനകമ്പനികളിലെ പൈലറ്റുമാരാണ്‌ കൂടുതലും. എയര്‍ ഇന്ത്യയില്‍ മാത്രം ഇതുവരെ 11 പൈലറ്റ്‌ മാര്‍ക്കെതിരെയാണ്‌ നടപടിയെടുത്തിട്ടുള്ളത്‌. നിലവില്‍ 170 പൈലറ്റുമാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെങ്കിലും ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്‌ എട്ടുപേരെ മാത്രമാണ്‌. വിമാനയാത്രികരുടെ സുരക്ഷിതത്വത്തെ തന്നെ ബാധിക്കുന്ന വിഷയത്തില്‍ അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്ന്‌ വിമര്‍ശനമുയരുന്നുണ്ട്‌.

sameeksha-malabarinews

മദ്യപിച്ചതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ നടപടി നേരിട്ട പൈലറ്റുമാര്‍ ദില്ലിയില്‍ നിന്നുള്ളവരാണ്‌. 53 പേര്‍. ഇക്കാര്യത്തില്‍ രണ്ടാസ്ഥാനം മുംബൈയ്‌ക്കാണ്‌. കേരളത്തില്‍ നിന്നും ആറു പേര്‍ മദ്യപിച്ചു വിമാനം പറത്തിയതായി കണ്ടെത്തി.

എയര്‍ക്രാഫ്‌റ്റ്‌ റൂള്‍ പ്രകാരം വിമാനം പറത്തുന്നതിന്‌ 12 മണിക്കൂറിനുള്ളില്‍ പൈലറ്റും കാബിന്‍ ക്രൂവും മദ്യം ഉപയോഗിക്കരുതെന്നാണ്‌ അനുശാസിക്കുന്നത്‌. നിയമം ലംഘിക്കുന്നവരുടെ ലൈസന്‍്‌സ്‌ മൂന്ന്‌ മാസത്തേക്ക്‌ സസ്‌പെന്റ്‌ ചെയ്യും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!