നടന്‍ അനൂപ്‌ മേനോന്‍ വിവാഹതനായി

anoop menonകൊച്ചി: നടന്‍ അനൂപ്‌ മേനോന്‍ വിവാഹിതനായി. കെല്ലം സ്വദേശി ഷേമാ അലക്‌സാണ്ടറാണ്‌ വധു. അനൂപ്‌ മേനോന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെച്ച്‌ ശനിയാഴ്‌ച രാവിലെയാണ്‌ വിവാഹം നടന്നത്‌. ചടങ്ങില്‍ അനൂപിന്റെയും ഷേമയുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ്‌ പങ്കെടുത്തത്‌. സിനിമാ രംഗത്തു നിന്നും നടന്‍ ദിലാപ്‌ ചടങ്ങില്‍ പങ്കെടുത്തു.

അഞ്ചുവര്‍ഷത്തെ സൗഹൃദത്തിനൊടുവിലാണ്‌ ഇരുവരും വിവാഹിതരാകുന്നത്‌. പത്തനാപുരം തോട്ടുമുക്കത്ത്‌ പ്രിന്‍സ്‌ അലക്‌സാണ്ടറുടെയും പരേതയായ ലില്ലിയുടെയും മകളാണ്‌ ഷേമ. കോഴിക്കോട്‌ ബാലുശേരി പറമ്പത്തു വീട്ടില്‍ പി ഗംഗാധരന്‍ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ്‌ അനൂപ്‌.

വിവാഹത്തിനായ്‌ ആര്‍ഭടമൊന്നും വേണ്ടന്നുവച്ച ഇരുവരും ഈ തുക ക്യാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി നല്‍കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.

Share news
error: Content is protected !!
Scroll to Top