മുംബൈയില്‍ തീപിടുത്തം; 8 പേര്‍ വെന്തു മരിച്ചു

15-fireതാനെ: മുംബൈയില്‍ തടി ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ എട്ടുപേര്‍ വെന്തുമരിച്ചു. നിരവധിപേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇവരില്‍ മൂന്ന്‌ പേരുടെ നില ഗുരുതരമാണ്‌.

താനെയ്‌ക്കു സമീപം ഭീവണ്ടിയിലാണ്‌ അപകടം സംഭവിച്ചിരിക്കുന്നത്‌. ഇന്ന്‌ പുലര്‍ച്ചെ രണ്ടുമണിയോടെയാണ്‌ തീപിടുത്തമുണ്ടായത്‌.

ആളിപടര്‍ന്ന തീ നാലുമണിക്കൂര്‍ നീണ്ട പരിശ്രമത്തിന്‌ ശേഷമാണ്‌ അണച്ചത്‌. അതെസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Share news
error: Content is protected !!
Scroll to Top