ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്

തിരുവനന്തപുരം : ഈ വര്‍ഷത്തെ ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം പ്രശസ്ത സാഹിത്യ നിരൂപക ഡോ .എം ലീലാവതിക്ക്. സാഹിത്യ നിരൂപണത്തിന് നല്‍കിയ സമഗ്ര സംഭാവനക്കാണ് അംഗീകാരം. മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഏഴ് പതിറ്റാണ്ടായി ഡോ .എം ലീലാവതി തുടരുന്ന സാഹിത്യ രചനയും പഠനവും വിലമതിക്കാനാകാത്തതാണെന്ന് സമിതി വിലയിരുത്തി.

സി.രാധാകൃഷ്ണന്‍ , പ്രഭാവര്‍മ , അനില്‍ വള്ളത്തോള്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. സുഗതകുമാരി , എം.ടി. വാസുദേവന്‍ നായര്‍ ,അക്കിത്തം എന്നിവര്‍ക്കാണ് ഇതിനു മുന്‍പ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

പുരസ്‌കാരം കൊച്ചിയിലെ വസതിയില്‍ എത്തി സമര്‍പ്പിക്കുമെന്ന് ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു .

Share news
error: Content is protected !!
Scroll to Top