മലപ്പുറംജില്ലയില്‍ 485 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു;664 പേര്‍ക്ക് രോഗമുക്തി

മലപ്പുറം:ജില്ലയില്‍ ഇന്ന്  485 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇത്തരത്തില്‍ 462 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11 പേര്‍ ഉറവിടമറിയാതെയും രോഗബാധിതരായി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്.

664 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തരായി. ഇവരുള്‍പ്പെടെ 78,104 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതത്വത്തില്‍ ആരോഗ്യവകുപ്പ് ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിലയിരുത്തി.

ജില്ലയിലിപ്പോള്‍ 79,529 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,492 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 548 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 231 പേരും 232 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ബാക്കിയുള്ളവര്‍ വീടുകളിലും മറ്റ് കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 428 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ആരോഗ്യ ജാഗ്രത കൈവിടരുത്

തദ്ദേശഭരണ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഘോഷങ്ങളിലും മറ്റ് പരിപാടികളിലും കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. കോവിഡ് 19 വ്യാപനത്തിനുള്ള സാധ്യത തിരിച്ചറിഞ്ഞ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുള്ള സമീപനമാണ് വേണ്ടത്.

പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരെല്ലാം കൃത്യമായ ഇടവേളകളില്‍ സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകള്‍ കഴുകണം. മാസ്‌ക് ശരിയായ രീതിയില്‍ ഉപയോഗിക്കണം. വൈറസ് ബാധക്കുള്ള സാധ്യത തിരിച്ചറിഞ്ഞ് സ്വയം സുരക്ഷ ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം. രോഗ ലക്ഷണങ്ങളുള്ളവര്‍ അക്കാര്യം മറച്ചുവെക്കരുത്. ആരോഗ്യ സുരക്ഷ ഉറപ്പാക്കി മാത്രമെ മറ്റുള്ളവരുമായി ഇടപഴകാവൂയെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലിലോ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലോ വിളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (ഡിസംബര്‍ 18) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

ആലങ്കോട് – 04
ആലിപ്പറമ്പ് – 02
അമരമ്പലം – 02
ആനക്കയം – 03
അങ്ങാടിപ്പുറം – 14
അരീക്കോട് – 30
ആതവനാട് – 02
ചാലിയാര്‍ – 01
ചീക്കോട് – 05
ചേലേമ്പ്ര – 01
ചെറിയമുണ്ടം – 03
ചെറുകാവ് – 02
ചോക്കാട് – 03
ചുങ്കത്തറ – 02
എടക്കര – 05
എടപ്പറ്റ – 02
എടപ്പാള്‍ – 15
എടരിക്കോട് – 01
എടവണ്ണ – 18
എടയൂര്‍ – 03
ഏലംകുളം – 04
ഇരിമ്പിളിയം – 05
കാലടി – 01
കാളികാവ് – 09
കല്‍പകഞ്ചേരി – 07
കണ്ണമംഗലം – 02
കരുളായി – 03
കരുവാരക്കുണ്ട് – 08
കാവനൂര്‍ – 02
കീഴാറ്റൂര്‍ – 02
കീഴുപറമ്പ് – 03
കോഡൂര്‍ – 02
കൊണ്ടോട്ടി – 08
കൂട്ടിലങ്ങാടി – 05
കോട്ടക്കല്‍ – 05
കുറ്റിപ്പുറം – 08
കുഴിമണ്ണ – 03
മക്കരപ്പറമ്പ – 03
മലപ്പുറം – 13
മമ്പാട് – 06
മംഗലം – 01
മഞ്ചേരി – 10
മങ്കട – 12
മാറാക്കര – 03
മാറഞ്ചേരി – 08
മേലാറ്റൂര്‍ – 05
മൂന്നിയൂര്‍ – 04
മൂര്‍ക്കനാട് – 06
മൂത്തേടം – 01
മൊറയൂര്‍ – 02
മുതുവല്ലൂര്‍ – 02
നന്നമ്പ്ര – 01
നന്നംമുക്ക് – 02
നിലമ്പൂര്‍ – 02
ഊരകം – 01
ഒതുക്കുങ്ങല്‍ – 01
ഒഴൂര്‍ – 01
പള്ളിക്കല്‍ – 02
പാണ്ടിക്കാട് – 03
പരപ്പനങ്ങാടി – 03
പറപ്പൂര്‍ – 04
പെരിന്തല്‍മണ്ണ – 22
പെരുമണ്ണ ക്ലാരി – 01
പെരുമ്പടപ്പ് – 15
പെരുവള്ളൂര്‍ – 01
പൊന്മുണ്ടം – 02
പൊന്നാനി – 09
പോരൂര്‍ – 02
പോത്തുകല്ല് – 01
പുലാമന്തോള്‍ – 08
പുളിക്കല്‍ – 02
പുല്‍പ്പറ്റ – 04
പുഴക്കാട്ടിരി – 09
താനാളൂര്‍ – 06
താനൂര്‍ – 02
തലക്കാട് – 04
തവനൂര്‍ – 04
താഴേക്കോട് – 02
തേഞ്ഞിപ്പലം – 04
തെന്നല – 02
തിരുനാവായ – 06
തിരുവാലി – 08
തൃക്കലങ്ങോട് – 04
തൃപ്രങ്ങോട് – 03
തിരൂര്‍ – 01
തിരൂരങ്ങാടി – 06
ഊര്‍ങ്ങാട്ടിരി – 06
വളാഞ്ചേരി – 05
വളവന്നൂര്‍ – 02
വള്ളിക്കുന്ന് – 07
വട്ടംകുളം – 04
വാഴക്കാട് – 04
വാഴയൂര്‍ – 01
വഴിക്കടവ് – 07
വേങ്ങര – 12
വെട്ടത്തൂര്‍ – 02
വെട്ടം – 05
വണ്ടൂര്‍ – 11

 

Share news
error: Content is protected !!
Scroll to Top