തിരൂരങ്ങാടി ; തിരൂരങ്ങാടി സ്വദേശി ഡോ. കവറൊടി മുഹമ്മദ് മാഷ് (76 ) നിര്യാതനായി. കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ല വാഹനപകട നിവാരണസമിതി (മാപ്‌സ് ) ജില്ല പ്രസിഡന്റ്, തിരൂരങ്ങാടി പൗര സമിതി പ്രസിഡന്റ്, തിരൂരങ്ങാടി കലാ സമിതി സ്ഥാപക അംഗം, തിരൂര്‍ ഏഴൂര്‍
എം ടി പി എസ് യു പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍, കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മുന്‍ ബ്ലോക്ക് പ്രസിഡണ്ട്, എ വി മുഹമ്മദ് സ്മാരക സമിതി ജോയിന്‍ കണ്‍വീനര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു ഡോക്ടര്‍ കവറൊടി മുഹമ്മദ് മാസ്റ്റര്‍
ഭാര്യ: ഖദീജ.
മക്കള്‍ : നൗഷാദ്, റിഷാദ്, നിഷാദ്( തിരൂരങ്ങാടി പ്രസ് ക്ലബ്ബ് സെക്രട്ടറി), നിഷാത്ത്, മരുമകള്‍ : ഷാനവാസ് (പുതിയങ്ങാടി), ഖൈറു (പുതിയങ്ങാടി), ഖദീജ ( പെരുഞ്ചേരി ), റൈഹാനത്ത് (ചെമ്മാട് ) കബറടക്കം തിരൂരങ്ങാടി മേലേച്ചിനെ പള്ളിയില്‍ 11.30 ന്.
അഞ്ച്പതിറ്റാണ്ടുകാലം സാമൂഹിക കലാസാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് സേവനം ചെയ്തതിന് നൈജീരിയ ആസ്ഥാനമായ ഡൈയനാമിക് പീസ് റെസ്‌ക്യൂ മിഷ്യന്‍ ഇന്റെര്‍ നാഷണല്‍ അക്കാഡമിയാണ് കവറൊടി മുഹമ്മദ് മാഷിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.



