ഡോ. ആര്‍സുവിന് നതാലി പുരസ്‌കാരം സമ്മാനിച്ചു

HIGHLIGHTS : Dr. Arsu presented with the Natalie Award

malabarinews

സാഹിത്യകാരനും കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദിപഠനവകുപ്പ് മുന്‍ പ്രൊഫസറുമായ ഡോ. ആര്‍സുവിന് ഭാരതീയ വിവര്‍ത്തന പരിഷത്തിന്റെ നതാലി പുരസ്‌കാരം വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ സമ്മാനിച്ചു. 2022 – 23 വര്‍ഷത്തെ പുരസ്‌കാരം ഡല്‍ഹിയില്‍ നിന്നായിരുന്നു ഏറ്റുവാങ്ങേണ്ടിയിരുന്നത്. ആരോഗ്യ കാരണങ്ങളാല്‍ നേരില്‍ ഏറ്റുവാങ്ങാന്‍ കഴിയാതിരുന്ന ഡോ. ആര്‍സുവിന് തപാലില്‍ പുരസ്‌കാരം അയച്ചുനല്‍കുകയായിരുന്നു. ഇതാണ് സര്‍വകലാശാലാ ഹിന്ദിപഠനവകുപ്പില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ സമ്മാനിച്ചത്. ഇരുപത്തിഒന്നായിരം രൂപയും വാഗ്ദേവീ ശില്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ‘ കുച്ച് നമൂനേ കുച്ച് പൈമാന്‍ ‘ എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. ചടങ്ങില്‍ പഠനവകുപ്പ് മേധാവി ഡോ. വി.കെ. സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. മുംബൈ സര്‍വകലാശാലാ ഹിന്ദിപഠനവകുപ്പ് പ്രൊഫസര്‍ ഡോ. ദത്താത്രേയ മുര്‍മുകര്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദി റിസര്‍ച്ച് ഫോറം തയ്യാറാക്കിയ ‘ ഹിന്ദി സാഹിത്യം : പരിദൃശ്യ ഔര്‍ പരിപ്രേഷ്യ ‘ എന്ന പുസ്തകം വൈസ് ചാന്‍സലര്‍ പ്രകാശനം ചെയ്തു. ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. സി. ഷിബി എന്നിവര്‍ സംസാരിച്ചു.

sameeksha

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!