HIGHLIGHTS : Calicut University News: Online Contact Class

ഓണ്‍ലൈന്‍ കോണ്‍ടാക്ട് ക്ലാസ്
കാലിക്കറ്റ് സര്‍വകലാശാലാ വിദൂര ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴില്‍ മുട്ടില്‍ ഡബ്ല്യൂ.എം.ഒ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കോണ്‍ടാക്ട് ക്ലാസ് കേന്ദ്രമായി തിരഞ്ഞെടുത്ത 2023 പ്രവേശനം യു.ജി. വിദ്യാര്‍ഥികളില്‍ നാലാം സെമസ്റ്റര്‍ ഓണ്‍ലൈന്‍ കോണ്‍ടാക്ട് ക്ലാസിനു പങ്കെടുക്കാന്‍ താത്പര്യമറിയിച്ചവര്‍ക്കുള്ള ക്ലാസുകള്‍ മാര്‍ച്ച് 24 – ന് തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ വിദൂര വിഭാഗം വെബ്സൈറ്റില്‍ https://sde.uoc.ac.in/ . ഫോണ്‍ : 0494 2400288, 2407356.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ ( 2024 പ്രവേശനം ) എം.ആര്‍ക്. ജനുവരി 2025 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടതെ ഏപ്രില്‍ മൂന്ന് വരെയും 190/- രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് മാര്‍ച്ച് 22 മുതല്‍ ലഭ്യമാകും.
പ്രാക്ടിക്കല്‍ പരീക്ഷ
ആറാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് ( SDC6FS31 (Pr) – MAJOR INTERNSHIP / MAIN PROJECT / DISSERTATION ) ഏപ്രില്‍ 2025 പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 27-ന് നടക്കും. കേന്ദ്രം : പഴശ്ശിരാജാ കോളേജ് പുല്‍പള്ളി വയനാട്.
പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എച്ച്.എം. നവംബര്‍ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ ഒന്ന് വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ ( 2022, 2023 പ്രവേശനം ) എം.എഡ്. ഡിസംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ ഒന്ന് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ( CBCSS – 2019 പ്രവേശനം ) എം.എ. അറബിക് സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ ( CCSS ) എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി, മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ( 2023 പ്രവേശനം ) എം.എ. സംസ്‌കൃതം നവംബര്‍ 2024 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
മൂന്നാം സെമസ്റ്റര്‍ ( 2023 പ്രവേശനം ) ബി.എഡ്. സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ ഇന്റലക്ച്വല്‍ ഡിസെബിലിറ്റി നവംബര്‍ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
തൃശ്ശൂര്‍ ഗവ. ഫൈനാര്‍ട്‌സ് കോളേജിലെ ഒന്നാം വര്‍ഷ ബി.എഫ്.എ., ബി.എഫ്.എ. ഇന്‍ ആര്‍ട്ട് ഹിസ്റ്ററി ആന്റ് വിഷ്വല്‍ സ്റ്റഡീസ് റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2025 പരീക്ഷകള്‍ ഏപ്രില്‍ 21-ന് തുടങ്ങും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു