Section

malabari-logo-mobile

ഡോ. എ.കെ. അബ്ദുല്‍ ഹക്കീമിന് ദേശീയ പുരസ്‌കാരം

HIGHLIGHTS : Dr. A.K. Abdul Hakeem receives National Award

ഭിന്നശേഷി വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയ നൂതനമായ
പദ്ധതികള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം.

കോഴിക്കോട്: സമഗ്രശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററും എഴുത്തുകാരനുമായ ഡോ. എ.കെ. അബ്ദുല്‍ ഹക്കീമിന് വിദ്യാഭ്യാസ മേഖലയിലെ നൂതന പദ്ധതികള്‍ക്കുള്ള ദേശീയ പുരസ്‌കാരം. ഭിന്ന ശേഷികുട്ടികളുടെ വിദ്യാ ഭ്യാസം,സാമൂഹീകരണം മുതലായ മേഖലയില്‍ നടപ്പിലാക്കിയ നൂതനപദ്ധതികള്‍ പരിഗണിച്ചാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണല്‍ പ്ലാനിംഗ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍ ദേശീയ പുരസ്‌കാരത്തിന് ഡോ. എ.കെ. അബ്ദുള്‍ ഹക്കീമിനെ തെരഞ്ഞെടുത്തത്. ഡല്‍ഹിയില്‍വെച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.സുഭാഷ് സര്‍ക്കാര്‍ പുരസ്‌കാരം ഓണ്‍ലൈനായി സമര്‍പ്പിച്ചു.

sameeksha-malabarinews

സ്‌കൂളില്‍ വരാനാവത്തവിധം കിടപ്പിലായ കുട്ടികള്‍ക്ക് നല്‍കി വരുന്ന ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടപ്പിലാക്കിയ നൂതനപദ്ധതികളാണ് അവാര്‍ഡി
നായി പരിഗണിച്ചത്. കുട്ടികളുടെ കിടപ്പുമുറിയില്‍ ഷെല്‍ഫും പുസ്തകങ്ങളുമൊരുക്കി
റിസോഴ്‌സ്റൂമാക്കി മാറ്റിയ കൂട്ടുകൂടാന്‍ പുസ്തകചങ്ങാതി, ഒഴിവു ദിവസങ്ങളില്‍ സമപ്രായക്കാരായ കുട്ടികള്‍ കിടപ്പി ലുള്ള കുട്ടികളെ സന്ദര്‍ശിക്കുകയും സ്‌കൂളനുഭവങ്ങള്‍ അവരുമായി പങ്കുവെക്കുകയും ചെയ്യുന്ന ചങ്ങാതിക്കൂട്ടം എന്നീ പദ്ധതികള്‍
സമഗ്ര ശിക്ഷാ കോഴിക്കോട് നടപ്പിലാക്കിയിരുന്നു. ഈ പദ്ധതികള്‍ സംസ്ഥാനതലത്തില്‍ സ്വീകരിക്കപ്പെടുകയും പിന്നീട് ദേശീയതലത്തില്‍ നടപ്പിലാക്കപ്പെടുകയും
ചെയ്തു.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നാല് പുസ്തകങ്ങള്‍ ഉള്‍പ്പെടെ പത്ത് പുസ്തകങ്ങളുടെ രചിയതാവാണ് ഡോ. എ.കെ. അബ്ദുല്‍ഹക്കീം. സംസ്ഥാസ്‌കൂള്‍ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗം. കോഴിക്കോട് നടക്കുന്ന കേരളലിറ്ററേച്ചര്‍ ഫെസ്റ്റി വലിന്റെ ജനറല്‍ കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തി
ച്ചുവരുന്ന ഡോ. എ.കെ. അബ്ദുല്‍ഹക്കീമിന് കാക്കനാടന്‍ പുരസ്‌കാരം, വി.ടി. കുമാരന്‍ പുരസ്‌കാരം മുതലായവ നേരത്തെ ലഭിച്ചിട്ടുണ്ട്. ഭിന്നശേഷി വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകള്‍ പരിഗണിച്ച് കോഴിക്കോട് സര്‍വ്വകലാശാലയുടെ ആദരം നേടിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!