ഫഹദിനും നസ്രിയയ്ക്കും ഗോള്‍ഡന്‍ വിസ; ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ ഇന്ത്യന്‍ താര ദമ്പതികള്‍

ദുബായ്: ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്ന് തെന്നിദ്ധ്യന്‍ താര ദമ്പതികളായ ഫഹദ് ഫാസിലിനും, നസ്‌റിയ നസീമിനും യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇതാദ്യമായാണ് ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്നും താര ദമ്പതികള്‍ക്ക് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.

ദുബായിലെ ഏറ്റവും പ്രശസ്തമായ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഫഹദ് ഫാസിലിനും നസ്രിയ നസിമിന്റെയും ഗോള്‍ഡന്‍ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഇരുവരും ഇ.സി.എച്ച് ആസ്ഥാനത്തെത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.

അറബ് പ്രമുഖന്‍ അബ്ദുല്ല ഫലാസി, ദുബൈ ടി.വി ഡയറക്ടര്‍ അഹമ്മദ്, പി.എം.അബ്ദുറഹ്‌മാന്‍, ഫാരിസ് ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു. ദുബായ് നല്‍കിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിച്ചു. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് യുഎഇ നല്‍കി വരുന്ന പത്ത് വര്‍ഷ താമസ വിസയാണ് ഗോള്‍ഡന്‍ വിസ.

 

Share news
error: Content is protected !!
Scroll to Top