ജമ്മുവിലെ വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം

ജമ്മു: ജമ്മു വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ ഇരട്ട സ്‌ഫോടനം. ഒന്ന് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലും മറ്റൊന്നു തുറസായ സ്ഥലത്തുമാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ കെട്ടിടത്തിന്റെ മേല്‍കൂയില്‍ ചെറിയ നാശഷ്ടമുണ്ടാക്കി. മറ്റ് അപകടങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

1.45 ഓടെ ജമ്മു വിമാത്താവളത്തിലെ ഉയര്‍ന്ന സുരക്ഷയുള്ള സാങ്കേതിക മേഖലയിലാണ് സ്‌ഫോടനം ഉണ്ടായതക്.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സ്ഥിതിഗതികള്‍ വിശദീകരിച്ചു. ജമ്മുവിലെ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നടന്ന സംഭവത്തെക്കുറിച്ച് വൈസ് എയര്‍ ചീഫ് എയര്‍ മാര്‍ഷല്‍ എച്ച്എസ് അറോറയുമായി അദ്ദേഹം സംസാരിച്ചു. എയര്‍ മാര്‍ഷല്‍ വിക്രം സിംഗ് ജമ്മു സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിശദീകരിക്കും.

 

Share news
error: Content is protected !!
Scroll to Top