Section

malabari-logo-mobile

കടല്‍ തീരത്തെ കെട്ടിടങ്ങള്‍ പൊളിക്കണം; നോട്ടീസ് നല്‍കി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍

HIGHLIGHTS : Coastal buildings should be demolished; Lakshadweep Administration issues notice

കവരത്തി: ലക്ഷദ്വീപില്‍ വീണ്ടും കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള നീക്കവുമായി അഡ്മിനിസ്‌ട്രേഷന്‍. വേലിയേറ്റ സമയത്തെ് വെള്ളം എത്തുന്ന ഇടങ്ങളില്‍ നിന്നും 20 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നോട്ടീസ് നല്‍കിയത്.

20 മീറ്ററിനുള്ളലുള്ള കെട്ടിടങ്ങള്‍ നിയമവിരുദ്ധമാണെന്നും ഉടമകള്‍ക്ക് നല്‍കിയിട്ടുള്ള നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. നിരവധി പേര്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്.

sameeksha-malabarinews

ഈ മാസം 30 നുള്ളില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണം. അല്ലാത്ത പക്ഷം പൊളിച്ചുമാറ്റുന്നതിന്റെ ചെലവ് ഉടമകളുടെ കയ്യില്‍ നിന്ന് ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!