Section

malabari-logo-mobile

മുഴുവന്‍ യാത്രക്കാരേയും ഉള്‍പ്പെടുത്തി വിമാന സര്‍വ്വീസ്; നിയന്ത്രണങ്ങളില്‍ ഇളവ്

HIGHLIGHTS : Airline service including all passengers; Relaxation of restrictions

കോവിഡ്-19 പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്തണങ്ങളില്‍ ഇളവ്. യാത്രക്കാരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് വ്യോമയാന മന്ത്രാലയം ഇളവ് അനുവദിച്ചത്. മുഴുവന്‍ സീറ്റുകളിലും ഇനി യാത്രക്കാര്‍ക്ക് സഞ്ചാര അനുമതിയുണ്ടാവും.

ഒക്ടോബര്‍ 18 തിങ്കളാഴ്ച മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും.

sameeksha-malabarinews

യാത്രക്കാരുടെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചെങ്കിലും എയര്‍ലൈനുകളും എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരും കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

ഒക്ടോബര്‍ 9ന് ഇന്ത്യന്‍ എയര്‍ലൈന്‍ 2340 ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു. അതായത് കോവിഡിന് മുമ്പുള്ള ശേഷിയുടെ 71.5 ശതമാനമാണിത്. സെപ്റ്റംബറില്‍ വിമാനങ്ങളുടെ സര്‍വ്വീസ് ശേഷി 72.5 ശതമാനത്തില്‍ നിന്ന് 85 ശതമാനമായി ഉയര്‍ത്തിയിരുന്നു.

കോവിഡ് സമയത്ത് 33 ശതമാനമാക്കിയിട്ടായിരുന്നു സര്‍വീസ് ചുരുക്കിയത്. എന്നാല്‍ ക്രമേണ ഡിസംബറോടെ ഇത് 80 ശതമാനമായി ഉയര്‍ത്തി.മുഴുവന്‍ യാത്രക്കാരേയും ഉള്‍പ്പെടുത്തി വിമാന സര്‍വ്വീസ്; നിയന്ത്രണങ്ങളില്‍ ഇളവ്മുഴുവന്‍ യാത്രക്കാരേയും ഉള്‍പ്പെടുത്തി വിമാന സര്‍വ്വീസ്; നിയന്ത്രണങ്ങളില്‍ ഇളവ്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!