Section

malabari-logo-mobile

ദോഹയില്‍ വാഹനാപകടം;തിരൂര്‍,കോഴിക്കോട്‌ സ്വദേശികളുള്‍പ്പെടെ മൂന്ന്‌പേര്‍ മരിച്ചു

HIGHLIGHTS : ഷഹാനിയ: ഷഹാനിയയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികളും ഒരു അറബ് വംശജനും മരിച്ചു. കോഴിക്കോട് പന്നിയങ്കര

accidentഷഹാനിയ: ഷഹാനിയയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികളും ഒരു അറബ് വംശജനും മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി കീഴില്‍ പറമ്പ ഫജിലുഖാന്‍ (24), തിരൂര്‍ ചമ്രവട്ടം സ്വദേശി മാമ്പ്രാക്കല്‍ മുഹമ്മദ് (45) എന്നിവരാണ് മരിച്ചത്. അറബി വീട്ടിലെ ഡ്രൈവറാണ് ഫജിലുഖാന്‍. ഇദ്ദേഹത്തിന്റെ വീട്ടുടമയുടെ ഫാമിലാണ് മുഹമ്മദ് ജോലി ചെയ്യുന്നത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം. മലയാളികള്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ അറബിയുടെ ലാന്‍ഡ് ക്രൂയിസറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മുഹമ്മദും ഫജിലുഖാനും അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
പല്ലുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മുഹമ്മദിനെ ഷഹാനിയ ആശുപത്രിയില്‍ കൊണ്ടുപോയശേഷം തോട്ടത്തിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. കഴിഞ്ഞ നാലുവര്‍ഷമായി ഖത്തറില്‍ ജോലി ചെയ്തുവരികയാണ് മുഹമ്മദ്. പതിമൂന്ന് വര്‍ഷത്തോളം മസ്‌ക്കത്തിലായിരുന്നു. അവധിക്കു നാട്ടിലേക്കുപോയ ശേഷം മൂന്നു മാസം മുമ്പാണ് മടങ്ങിയെത്തിയത്. ഭാര്യ: മുനീറ. മക്കള്‍: മുനീര്‍, മുബഷിറ, മുഫീദ. മരുമകന്‍: ഇസ്മാഈല്‍. സഹോദരങ്ങള്‍: ഫാത്തിമ, ഷറഫുദ്ദീന്‍.
പന്നിയങ്കര കല്ലായി കീഴില്‍ പറമ്പ അഷ്‌റഫിന്റേയും കൗലത്തിന്റേയും മകനാണ് ഫജിലുഖാന്‍. സഹോദരങ്ങള്‍: ഫസല്‍ഉല്‍ഹഖ്, സെബിന.
മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കെ എം സി സി മയ്യത്ത് പരിപാലന കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!