മഞ്ചേരി പരപ്പനങ്ങാടി റൂട്ടിലോടുന്ന ബസ്സില്‍ മദ്യം കടത്തി: ക്ലീനര്‍ അറസ്‌റ്റില്‍

manjeriപരപ്പനങ്ങാടി :ബസ്സില്‍ സ്ഥിരമായി മദ്യം കടത്തികൊണ്ടുവന്ന ബസ്‌ ജീവനക്കാരനെ പരപ്പനങ്ങാടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു മഞ്ചേരി . പരപ്പനങ്ങാടി റൂട്ടിലോടുന്ന ദോസ്‌ത്‌ ബസ്സിലെ ക്ലീനറായ ലിജോണ്‍ വര്‍ഗ്ഗീസ്‌ (27) ആണ്‌ വില്‍പ്പനക്കായി കൊണ്ടുവന്ന 6 ലിറ്റര്‍ മദ്യവുമായി പിടിയിലായത്‌. ബസ്സിന്റെ ടൂള്‍ ബോക്‌സിലും ചില അറകളിലുമായി സൂക്ഷിച്ചിരുന്ന മദ്യം പോലീസ്‌ പരിശോധനയിലൂടെ കണ്ടടുക്കയായിരുന്നു, ബസ്സ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുടണ്ട്‌.തൃശ്ശൂര്‍ സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ തിരൂരങ്ങാടി പതിനാറിങ്ങലാണ്‌ താമസം

തിങ്കളാഴ്‌ച വൈകീട്ട്‌ മൂന്നര മണിയോടെയായിരുന്നു സംഭവം ഈ ബസ്സില്‍ സ്ഥിരമായി മദ്യം കടത്തുന്നുണ്ടന്ന രഹസ്യവിവരത്തെ തുടര്‍ന്ന്‌ പോലീസ്‌ പരപ്പനങ്ങാടിയില്‍ വെച്ച്‌ ബസ്സ്‌ തടഞ്ഞ്‌ പരിശോധന നടത്തുകയായിരുന്നു.

മഞ്ചേരി ബീവറേജ്‌ ഔട്ട്‌ലെറ്റില്‍നിന്നാണ്‌ ലിജോണ്‍ മദ്യം വാങ്ങിയതെന്നും പരപ്പനങ്ങാടിയില്‍ സ്ഥരിമായി മദ്യം ചില്ലറ വില്‍പ്പന നടത്താറുന്നുണ്ടെന്നും പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌,ബസ്സിലെ മറ്റ്‌ ജീവനക്കാര്‍ക്കും ഇതില്‍ പങ്കുണ്ടോയെന്ന്‌ പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. ഇയാളെ നാളെ കോടിതിയില്‍ ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top