Section

malabari-logo-mobile

നാടന്‍ ഭക്ഷ്യമേളയും കാര്‍ഷിക സെമിനാറും 14ന്‌

HIGHLIGHTS : കുടുംബശ്രീ വനിതാകൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍ തെന്നല ഗ്രാമപഞ്ചായത്തില്‍ ജൈവകൃഷി സെമിനാറും ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നു. കൃഷി ഭൂമിയുടെ ജൈവികത നില...

images (1)കുടുംബശ്രീ വനിതാകൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍ തെന്നല ഗ്രാമപഞ്ചായത്തില്‍ ജൈവകൃഷി സെമിനാറും ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നു. കൃഷി ഭൂമിയുടെ ജൈവികത നിലനിര്‍ത്തി വിഷരഹിതമായ നല്ല ഭക്ഷണത്തിന്റെ ആവശ്യകത കര്‍ഷകരേയും പൊതുജനങ്ങളേയും ബോധ്യപ്പെടുത്തി ‘നല്ല ഭക്ഷണം’ എന്ന ആശയം പ്രചരിപ്പിക്കുകയാണ്‌ മേളയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ചീര, മുരിങ്ങയില, കൊടിത്തൂവ തുടങ്ങിയ ഇലകളും വാഴത്തട്ട, ഉണ്ണിത്തണ്ട്‌, ഇടിച്ചക്ക, മധുരക്കിഴങ്ങ്‌, മരച്ചീനി തുടങ്ങിയ നാടന്‍ ഭക്ഷ്യവസ്‌തുക്കള്‍ ഉള്‍പ്പെടെ ഏകദേശം 30 ഓളം നാടന്‍ വിഭവങ്ങള്‍ ഉപയോഗിച്ച്‌ തയ്യാറാക്കുന്ന ഭക്ഷ്യമേളയും കാര്‍ഷിക സെമിനാറും സംഘടിപ്പിക്കും. ജനുവരി 14 ന്‌ രാവിലെ 11 ന്‌ തെന്നല പഞ്ചായത്തിന്‌ സമീപമ+ുള്ള സഹകരണബാങ്ക്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിഷമില്ലാത്ത തനതായ കാര്‍ഷിക വിഭവങ്ങള്‍ രുചിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ടാകുമെന്ന്‌ സി.ഡി.എസ്‌ ചെയര്‍പേഴ്‌സണ്‍ എ.യാസ്‌മിന്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!