മലബാര്‍ ജോബ്‌ ഫെസ്റ്റ്‌- ‘നിയുക്തി’ ഫെബ്രുവരിയില്‍

തൊഴില്‍ദാതാക്കള്‍ക്കും അന്വേഷകര്‍ക്കും രജിസ്റ്റര്‍ ചെയ്യാം
imagesജില്ലാ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചും നിലമ്പൂര്‍ നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മലബാര്‍ ജോബ്‌ ഫെസ്റ്റ്‌ – നിയുക്തി’ ഫെബ്രുവരി എട്ടിന്‌ നിലമ്പൂര്‍ മാനവേദന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. അതത്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍ക്ക്‌ കീഴില്‍ സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ജോബ്‌ ഫെസ്റ്റില്‍ മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലെ തൊഴിലന്വേഷകരെ ഉള്‍പ്പെടുത്തിയാണ്‌ നിലമ്പൂരില്‍ ഫെസ്റ്റ്‌ നടത്തുക. അവസാന നിമിഷത്തെ തിരക്ക്‌ ഒഴിവാക്കി ഫെസ്റ്റ്‌ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്‌. ഇതുപ്രകാരം jobfest.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്‌ത തൊഴില്‍ദാതാക്കള്‍ക്കും തൊഴിലന്വേഷകര്‍ക്കും മാത്രമാണ്‌ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ അവസരം. തൊഴിലന്വേഷകരുടെ എണ്ണം 8,000 എത്തിയാല്‍ രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കും. ജനുവരി എട്ടിന്‌ ആരംഭിച്ച രജിസ്‌ട്രേഷന്‍ സൈറ്റില്‍ ഇതിനോടകം തന്നെ ഫോക്‌സ്‌വാഗന്‍ ,അലയന്‍സ്‌, രവീസ്‌ കടവ്‌ റിസോര്‍ട്ട്‌, പാരിസണ്‍സ്‌, സ്‌പന്ദനം തുടങ്ങിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഫോണ്‍.0483 2734904

Share news
error: Content is protected !!
Scroll to Top