Section

malabari-logo-mobile

ദോഹയില്‍ യുവതിയെ തട്ടിക്കൊണ്ടുപോകല്‍; വിദേശിക്ക് 15 വര്‍ഷം തടവ്;ആറായിരം റിയാല്‍ പിഴ

HIGHLIGHTS : ദോഹ: വിമാനത്താവളത്തിലേക്ക് പോകാനായി വാഹനത്തില്‍ കയറിയ യുവതിയെ തട്ടിക്കൊണ്ടുപോകാനായി ശ്രമിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. ദോഹ ക്രിമിനല്‍ കോടതി...

ദോഹ: വിമാനത്താവളത്തിലേക്ക് പോകാനായി വാഹനത്തില്‍ കയറിയ യുവതിയെ തട്ടിക്കൊണ്ടുപോകാനായി ശ്രമിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. ദോഹ ക്രിമിനല്‍ കോടതിയാണ് പലസ്തീന്‍ സ്വദേശിയായി യുവാവിന് ശിക്ഷ വിധിച്ചത്. 16 വര്‍ഷം തടവും നഷ്ടപരിഹാരമായി ആറായിരം റിയാല്‍ പിഴയും നാടുകടത്താനുമാണ് ശിക്ഷ വിധിച്ചത്.

വാഹനത്തില്‍ കയറിയ യുവതിയെ പ്രതി വിമാനത്താവളത്തിലേക്കല്ലാതെ മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി ഉടന്‍ തന്നെ തന്റെ ജോലിസ്ഥലത്തേക്ക് വിളിച്ചറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് തിരികെ വിമാനത്താവളത്തിലേക്ക് തിരിക്കവെ പ്രതി യുവതിയെ കത്തി ഉപയോഗിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചെങ്കിലും കാറിന്റെ വാതില്‍ തുറന്ന് യുവതി റോഡിലേക്ക് ഇറങ്ങിയോടുകയായിരുന്നു. ആസമയം അതുവഴി കടന്നു വന്നെ ഒരു പ്രവാസി കുടുംബം യുവതിയെ രക്ഷപ്പെടുത്തകയായിരുന്നു.

sameeksha-malabarinews

തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിച്ചു. അന്വേഷണത്തില്‍ പ്രതി പിടിയിലാകുകയും ചെയ്തു. യുവതിയുടെ ബാഗിലുണ്ടായിരുന്ന സ്വര്‍ണവും മൊബൈല്‍ ഫോണും, ഐപാഡും 2100 ഡോളറും പ്രതി കൈവശപ്പെടുത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!