ഈദ് ദിനത്തില്‍ ഖത്തറില്‍ കശാപ്പ് ചെയ്തത് 20,100 കന്നുകാലികളെ

ദോഹ: രാജ്യത്ത് ഈദ് ദിനത്തില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അറവുശാലയില്‍ കശാപ്പ് ചെയ്തത് 20,100 കന്നുകാലികളെ. ചെമ്മരിയാടുകള്‍, പശു, ഒട്ടകം എന്നിവയെല്ലാമാണ് കശാപ്പ് നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

229 കശാപ്പുകാരും 30 ജീവനക്കാരും രണ്ട് ഷിഫ്റ്റുകളിലായി പുലര്‍ച്ചെ അഞ്ച് മണി മുതല്‍ രാത്രി ഏഴുമണിവരെ ഈ ദിനത്തില്‍ പ്രവര്‍ത്തിച്ചതായി ദോഹ നഗരസഭയിലെ ആരോഗ്യ നിയന്ത്രണ വിഭാഗം വെറ്റിനറി കോ ഓര്‍ഡിനേറ്റര്‍ ഡോ.മുഹമ്മദ് ഫരീദ് അല്‍ ജുവാരി പറഞ്ഞു. 24 മൃഗഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് കന്നുകാലികളെ കശാപ്പു ചെയ്തതെന്നും അദേഹം വ്യക്തമാക്കി.

മൃഗങ്ങളെ അറക്കുന്നതിനു മുന്‍പും ശേഷവും അവ ഭക്ഷ്യയോഗ്യമാണെന്ന് പൂര്‍ണമായും ഉറപ്പു വരുത്തിയതായും അധികൃതര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top