തിരൂര്‍ വിപിന്‍ വധം;ഒരാള്‍ കൂടി അറസ്റ്റില്‍

തിരൂര്‍: ആര്‍എസ് എസ് പ്രവര്‍ത്തകന്‍ വിപിനെ കൊലപ്പെടുത്തിയ ഗൂഢാലോചനയില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ചങ്ങരംകുളം കോഴിക്കര വളപ്പില്‍ മുഹമ്മദ് ഹസ്സന്‍(26) ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം അഞ്ചായി.

ഹസന്‍ ചങ്ങരംകുളത്ത് നടത്തി വരുന്ന ഷാ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സില്‍വെച്ച് ഗൂഢാലോചനടത്തിയതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ട്രാവല്‍സിന്റെ പേരിലെടുത്ത സിംകാര്‍ഡാണ് കേസിലെ മറ്റൊരു പ്രതി ഉപയോഗിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം ഈ സിം പ്രവര്‍ത്തന രഹിതമാവുകയായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിന്നീട് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

എസ്ഡിപിഐ പ്രവര്‍ത്തകനായ മുഹമ്മദ് ഹസന്‍ പാര്‍ട്ടിയുടെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രഭാഷകന്‍കൂടിയാണ്.

Share news
error: Content is protected !!
Scroll to Top