Section

malabari-logo-mobile

ആശുപത്രികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍; ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധത്തില്‍

HIGHLIGHTS : തിരുവനന്തപുരം: ആശുപത്രികള്‍ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധിച്ച ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ചൊവ്വാ...

തിരുവനന്തപുരം: ആശുപത്രികള്‍ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധിച്ച ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഇന്ത്യയിലെ ഡോക്ടര്‍മാര്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നു.

കേരളത്തിലെ എല്ലാ ഡോക്ടര്‍മാരും ചൊവ്വാഴ്ച പ്രതിഷേധ ബാഡ്ജ് അണിഞ്ഞായിരിക്കും എത്തുക. ഒ പി വിഭാഗത്തിലെ എല്ലാ ഡോക്ടര്‍മാരും രാവിലെ ഒമ്പതു മുതല്‍ ഒരു മണിക്കൂര്‍ പ്രിസ്‌ക്രിപ്ഷന്‍ എഴുതാതെ പ്രതിഷേധത്തില്‍ പങ്കുചേരും.

sameeksha-malabarinews

കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ്​ അസോസിയേഷൻ, കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ്​ അസോസിയേഷൻ, പി.ജി മെഡിക്കൽ സ്​റ്റുഡൻറ്സ്​ അസോസിയേഷൻ, ഹൗസ്​ സർജൻസ്​ അസോസിയേഷൻ, മെഡിക്കൽ സ്​റ്റുഡൻറ്സ്​ അസോസിയേഷൻ, ക്വാളിഫൈഡ് ൈപ്രവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ്​ എന്നീ സംഘടനകളും ഐ.എം.എയുടെ കീഴിൽ പ്രതിഷേധ സമരത്തിൽ അണിനിരക്കും. ഡൽഹിയിലെ രാജ്ഘട്ടിൽനിന്നു തുടങ്ങുന്ന പ്രതിഷേധ ജാഥയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിന് ഡോക്ടർമാരാണ് പങ്കെടുക്കുന്നത്.

സമരത്തിൽ പൊതുജനങ്ങളുടെ സഹകരണവും ഐ.എം.എ അഭ്യർഥിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!