Section

malabari-logo-mobile

ഖത്തറില്‍ ഭക്ഷ്യക്ഷാമത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

HIGHLIGHTS : ദുബായ്: സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്രബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ ഖത്തറില്‍ ഭക്ഷ്യക്ഷാമത്തിന് സാധ്യതയെന്ന്് വിലയിരുത്തല്‍. സൗദിയു...

ദുബായ്: സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്രബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ ഖത്തറില്‍ ഭക്ഷ്യക്ഷാമത്തിന് സാധ്യതയെന്ന്് വിലയിരുത്തല്‍. സൗദിയുമായുള്ള റോഡ് മാര്‍ഗ്ഗമുള്ള ബന്ധം വിച്ഛേദിച്ചതാണ് ഇതിന് പ്രധാനകാരണമായിരിക്കുത്. ഭക്ഷ്യവസ്തുക്കളില്‍ വിലക്കയറ്റം ഉടന്‍ ഉണ്ടായേക്കുമൊണ് വിലയിരുത്തപ്പെടുത്.

ജിസിസി അംഗമായ ഖത്തറിനെതിരെ ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനമാണ്. തീരുമാനം രാജ്യത്തിന്റെ സമ്പദ് ഘടനയെ ഹനിക്കുന്നുവെങ്കില്‍ അതിനെതിരെ ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം  കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!