ഡോക്ടർ,വെറ്ററിനറി സര്‍ജന്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

പൊന്നാനി ഈഴവത്തിരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എല്‍.എസ്.ജി.ഡി മുഖേനെ നടത്തുന്ന സായാഹ്നം ഒപിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. എംബിബിഎസ് പാസായ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ആഗസ്റ്റ് 25ന് വൈകിട്ട് മൂന്നിന് മുന്‍പ് അപേക്ഷിക്കണം. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 26 ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍  നടക്കും.

വെറ്ററിനറി സര്‍ജന്‍ നിയമനം

മൃഗസംരക്ഷണ വകുപ്പ് മുഖേന മലപ്പുറം ജില്ലയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ്/രാത്രികാല അടിയന്തര മൃഗ ചികിത്സാ സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിലവിലുള്ള ഒഴിവിലേക്ക് വെറ്ററിനറി സര്‍ജന്മാരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 25ന് രാവിലെ 10.30 ന് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം മലപ്പുറം സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ 04832734917.

Share news
error: Content is protected !!
Scroll to Top