അനാരോഗ്യപരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് 2025-26 പദ്ധതിയിലേക്ക് ഇ ഗ്രാന്റ്സ് പോര്‍ട്ടല്‍, പി.എഫ്.എം.എസ്, നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ എന്നിവ മുഖേന അപേക്ഷ ക്ഷണിച്ചു. ഇ ഗ്രാന്റ്സ് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 10 ശതമാനം അധിക തുക ലഭിക്കും. അപേക്ഷകരുടെ മാതാപിതാക്കള്‍ അനാരോഗ്യപരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നു എന്ന് തെളിയിക്കുന്നതിന്റെ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയുടെ/സാമൂഹ്യ ക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, ഹോസ്റ്റല്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ് (ബാധകമായവര്‍ മാത്രം) എന്നീ രേഖകള്‍ സ്ഥാപന മേധാവി മുമ്പാകെ ഹാജരാക്കണം. ഇ ഗ്രാന്റ്സ് ലോഗിനിലെ പ്രത്യേക ഓപ്ഷന്‍ മുഖേന അപേക്ഷ ഓണ്‍ലൈനായി ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസിലേക്ക് ഫോര്‍വേഡ് ചെയ്യണം. അവസാന തീയതി ആഗസ്റ്റ് 31. ഫോണ്‍ 0483 2734901.




