
മഞ്ചേരി: പട്ടികജാതിക്കാരിയായ വീട്ടമ്മയെ മർദിച്ച യുവാവിന് ഒരുവർഷം മൂന്നുമാസം തടവും 1000 രൂപ പിഴയും ശിക്ഷ. വഴിക്കടവ് കാരക്കോട് അമ്പലക്കുന്ന് പനങ്ങേൽ വീട്ടിൽ ഷിബുവി (40)നെയാണ് മഞ്ചേരി എസ്‌സി എസ്‌ടി സ്പെഷ്യൽ കോടതി ജഡ്ഡി ടി ജി വർഗീസ് ശിക്ഷിച്ചത്. 2022 ഡിസംബർ അഞ്ചിന് രാത്രി എട്ടിനാണ് സംഭവം. 55കാരിയായ വീട്ടമ്മയെ അയൽവാസിയായ പ്രതി വീട്ടിൽ അതിക്രമിച്ചുകയറി മർദിക്കുകയും അസഭ്യംപറയുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയുമായിരുന്നു.
ആറുമാസംമുമ്പ് കടം വാങ്ങിയ പൈപ്പ് തിരികെ ചോദിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. വഴിക്കടവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊണ്ടോട്ടി അസി. പൊലീസ് സൂപ്രണ്ടായിരുന്ന വി ജയ്ഭാരത് റെഡ്ഡിയാണ് പ്രതിയെ അറസ്റ്റുചെയ്തത്.
നിലമ്പൂർ ഡിവൈഎസ്പി സാജു കെ അബ്രഹാം കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെ ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അബ്ദുൽ സത്താർ തലാപ്പിൽ ഹാജരായി. 10 സാക്ഷികളെ വിസ്തരിച്ചു. 14 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ എക്സി പിഒ കെ സാജൻ പ്രോസിക്യൂഷനെ സഹായിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




