മലപ്പുറം ജില്ലാ കലക്ടറുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഇ മെയില്‍ സന്ദേശത്തില്‍ വഞ്ചിതരാകരുത്‌

Do not be fooled by fake e-mail messages

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലപ്പുറം:’ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍’  എന്ന  പേരില്‍ പ്രചരിക്കുന്ന വ്യാജ ഇമെയില്‍ സന്ദേശത്തില്‍ വഞ്ചിതരാകരുതെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലാ വകുപ്പ് മേധാവികളുടെ മെയിലിലേക്കാണ് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷണന്‍  എന്ന  പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശം പ്രചരിക്കുന്നത്. ഇ-മെയിലിലൂടെയാണ് സന്ദേശം പ്രചരിക്കുന്നത്.

5000 രൂപാ വീതം  വിലമതിക്കുന്ന നാല് ആമസോണ്‍ ഇ- കാര്‍ഡ് വാങ്ങി jamsteh08@gmail.com എന്ന ഇ-മെയിലിലേക്ക് കലക്ടറുടെ പേരില്‍ അയക്കണമെന്ന വ്യാജ സന്ദേശമാണ്  ജില്ലാ വകുപ്പ് മേധാവികളുടെ മെയിലിലേക്ക് ലഭിക്കുന്നത്. കലക്ടര്‍ സ്വന്തം ഐ പാഡില്‍ നിന്നാണ് അയക്കുന്നതെന്നാണ് സന്ദേശത്തില്‍ പറയുന്നത്. executivecdirector29@gmail.com എന്ന മെയിലില്‍ നിന്നാണ് സന്ദേശം ലഭിക്കുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •