മത്തന്‍ ഇല താളിപ്പുണ്ടെങ്കില്‍ ചോറിന് വേറൊരു കറിവേണ്ട

ആവശ്യമായ ചേരുവകള്‍:-

മത്തന്‍ ഇല
ചെറിയ ഉള്ളി – 6 എണ്ണം
കഞ്ഞിവെള്ളം – 1 കപ്പ്
കാന്താരി മുളക് – 2
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-

മത്തനില ഓരോന്നായി നന്നായി കഴുകി ആര് ഒഴിവാക്കി പിച്ചിയെടുക്കുക. ഒരു ചീന ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേര്‍ത്ത് ഇളക്കുക, അതിലേക്ക് ഒരു കപ്പ് കഞ്ഞി വെള്ളം ഒഴിക്കുക. തിളക്കുമ്പോള്‍ അതിലേക്ക് കാന്താരി മുളകും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ശേഷം പിച്ചിയെടുത്ത മത്തനില ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. 5 മുതല്‍ 8 മിനിറ്റ് മൂടിവെച്ച് വേവിച്ചെടുക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top