Section

malabari-logo-mobile

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്: ജില്ലാ കലക്ടര്‍

HIGHLIGHTS : Do not abuse concessions in lockdown restrictions: District Collector

മലപ്പുറം: ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നത് ആശ്വാസകരമാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങളോടെ ജില്ലയില്‍ നടപ്പാക്കിയ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഫലം കണ്ടിരിക്കുന്നത്. സാമൂഹ്യ അകലം ഉറപ്പാക്കാനായതിലൂടെയാണ് രോഗവ്യാപന നിരക്ക് കുറച്ചു കൊണ്ടുവരാനായത്. ഈ സാഹചര്യത്തില്‍ ഇതുവരെ തുടര്‍ന്ന ആരോഗ്യ ജാഗ്രത തുടര്‍ന്നും ഉറപ്പാക്കേണ്ടതുണ്ടെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചെങ്കിലും ലോക്ക് ഡൗണ്‍ ജില്ലയില്‍ തുടരുകയാണ്. നിയന്ത്രണങ്ങളില്‍ കൊണ്ടുവന്ന ഇളവുകള്‍ പൊതുജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ മുന്നില്‍ക്കകണ്ടാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നലവില്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. സാമൂഹ്യ സുരക്ഷ മുന്‍നിര്‍ത്തി ഉത്തരവാദിത്തത്തോടെ എല്ലാവരും ഇനിയുള്ള ദിവസങ്ങളിലും കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണം.

sameeksha-malabarinews

ജാഗ്രതാ നിര്‍ദ്ദേശങ്ങളും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും ലംഘിക്കുന്നത് കുറ്റമറ്റമായ രീതിയില്‍ നിരീക്ഷിച്ചു വരികയാണ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!