Section

malabari-logo-mobile

കൊച്ചിയില്‍ നക്ഷത്രനൗകയില്‍ ഡിജെ പാര്‍ട്ടിയില്‍ പോലീസ് റെയഡ് മദ്യവും കഞ്ചാവും മയക്കുമരുന്നും കണ്ടൈത്തി

HIGHLIGHTS : ഡിജെ പാര്‍ട്ടിയില്‍ പ്രവേശനം 'കപ്പിള്‍ എന്‍ട്രി' വഴി കൊച്ചി : മറൈന്‍ ഡ്രൈവില്‍ നിന്ന് പുറകടലിലേക്ക് പുറപ്പെട്ട ഡിജെ പാര്‍ട്ടി നടക്കുന്ന ആഡംബര നൗകയ...


28-villa-fabbroni-party-dj copyഡിജെ പാര്‍ട്ടിയില്‍ പ്രവേശനം ‘കപ്പിള്‍ എന്‍ട്രി’ വഴി

കൊച്ചി : മറൈന്‍ ഡ്രൈവില്‍ നിന്ന് പുറകടലിലേക്ക് പുറപ്പെട്ട ഡിജെ പാര്‍ട്ടി നടക്കുന്ന ആഡംബര നൗകയില്‍ പോലീസ് റെയ്ഡ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ റെക്‌സ് ബോബിയുടെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ 500 കുപ്പി ബിയറും 25 കുപ്പി മദ്യവും കഞ്ചാവും എല്‍എസ്ഡി എന്ന മയക്കുമരുന്നും പിടിച്ചെടുത്തു. ഗ്രീക്ക് ക്രൂയിസ് എന്ന ആഡംബരകപ്പലിലാണ് റെയ്ഡ് നടന്നത്. ആഡംബര കപ്പല്‍ ലീസിനെടുത്ത ലിജിന്‍ ശ്രീകുമാര്‍, ഡിജെ പാര്‍ട്ടിയുടെ ഇവന്റ് മാനേജര്‍ പ്രശാന്ത് എന്നിവരെ പോലീസ് കസ്റ്റഡിയിലാണ്. പാര്‍്ട്ടിയില്‍ പങ്കെടുക്കാനെത്തിയ നിരവധി യുവതീയുവാക്കള്‍ നൗകക്കകത്ത് പോലീസ് നിരീക്ഷണത്തിലാണ്.greek cruse

sameeksha-malabarinews

ഓണ്‍ലൈന്‍ വഴിയായരുന്നു ഡിജെ പാര്‍ട്ടിയിലേക്ക് എന്‍ട്രി ക്ഷണിച്ചിരുന്നത്. കാതടപ്പിക്കുന്ന സംഗീതവും മദ്യവും മയക്കുമരുന്നും നുരഞ്ഞു പൊന്തുന്ന ഈ പാര്‍ട്ടി്ക്ക് ‘flow and fly’ എ്ന്നാണ് പേരിട്ടിരുന്നത്. രാത്രി മുഴവന്‍ നീളുന്ന ഈ പാര്‍ട്ടിക്ക്
എന്‍ട്രി ഫീസായി മാത്രം 1000 രൂപയാണ് ഈടാക്കിയിരുന്നത് . ‘കപ്പിള്‍ എന്‍ട്രി ‘യാണെന്നായിരുന്നു പരസ്യം ഇതനുസരിച്ച് ജോഡിയായെത്തുന്ന പെണ്‍കുട്ടികള്‍ക്ക് എന്‍ട്രി ഫീ ഈടാക്കില്ല. പരസ്യം കണ്ടതിനെ തൂടര്‍ന്ന് ഷഡോ പോലീസ് നടത്തിയ അന്വേഷണമാണ് ഗോവന്‍ തീരത്തെ രീതിയില്‍ നടക്കുന്ന പാര്‍ട്ടികള്‍ കൊച്ചിയിലും സജീവമാണെന്ന് കണ്ടെത്തിയത്. ഇന്ന് വൈകീട്ട് മറൈന്‍ഡ്രൈവില്‍ നിന്ന് പുറപ്പെട്ട നൗകയില്‍ പോലീസും കയറുകയാരിരുന്നു. ഡിജിപി നിശാന്തിനിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ക്രൂയിസ് കരിയില്‍ അടിപ്പിക്കാനിരിക്കുന്ന മറൈന്‍ ഡ്രൈവില്‍ വന്‍ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.

വിദേശികള്‍ ഏറെ പങ്കെടുക്കുന്ന ഗോവന്‍ ഡിജെ പാര്‍ട്ടികളുടെ മാതൃകയിലാണ് കൊച്ചിയിലും പാര്‍ട്ടികള്‍ അരങ്ങേറുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!