ജില്ലാ സബ്ജൂനിയര്‍ വോളി ബോള്‍ ടൂര്‍ണമെന്റ് ;അരിയല്ലൂര്‍ എംവി എച്ച്എസ്എസ് ചാമ്പ്യന്‍മാര്‍

HIGHLIGHTS : District Sub Junior Volley Ball Tournament ; Ariyalur MV HSS Champions

വള്ളിക്കുന്ന്: ജില്ലാ സബ്ജൂനിയര്‍ വോളി ബോള്‍ ടൂര്‍ണമെന്റ് വള്ളിക്കുന്ന് എംവിഎച്ച്എസ്എസില്‍ സംഘടിപ്പിച്ചു. ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലും ജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയും അരിയല്ലൂര്‍ എംവിഎച്ച്എസ്എസും സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് നടത്തിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അരിയല്ലൂര്‍ എംവി എച്ച്എസ്എസ് നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് താനൂര്‍ പെതുജന മിത്രയെ പരാജയപ്പെടുത്തി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അരിയല്ലൂര്‍ എംവിഎച്ച്എസ്എ സ് തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ നേടി റൂറല്‍ കോച്ചിങ് സെന്ററി നെതിരെ വിജയികളായി. സ്‌കൂള്‍ മാനേജര്‍ കെ കെ വിശ്വനാഥന്‍ നായര്‍ ഉദ്ഘാടനംചെയ്തു.

sameeksha-malabarinews

ജില്ലാ വോളിബോള്‍ ടെക്നി ക്കല്‍ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം വി ശ്രീനാഥ് അധ്യക്ഷനാ യി. ജില്ലാ ടെക്നിക്കല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ എം അബ്ദുള്ള, ജോമണി തോമസ്, എംവിഎച്ച്എസ്എസ്
പിടിഎ പ്രസിഡന്റ് കെ എം രജി ഷ്, കായികാധ്യാപകന്‍ കെ വി റോബിന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വോളിബോള്‍ ടെക്‌നി ക്കല്‍ കമ്മിറ്റി കണ്‍വീനര്‍ കെ വി ഷെരീഫ് സ്വാഗതവും കായികാ ധ്യാപകന്‍ എസ് ആര്‍ സാരംഗ് നന്ദിയും പറഞ്ഞു.

പുരുഷ വിഭാഗത്തില്‍ 11 ടീമും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 10 ടീമുകളും മാറ്റുരച്ചു. തിരുവനന്ത പുരത്ത് നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനു ള്ള ടീമിനെ തെരഞ്ഞെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!