Section

malabari-logo-mobile

ജില്ലാ റവന്യൂ അസംബ്ലിക്ക് തുടക്കമായി- ആദ്യ ദിനത്തില്‍ മലപ്പുറം ജില്ലയിലെ റവന്യൂ വിഷയങ്ങള്‍

HIGHLIGHTS : District Revenue Assembly kicks off - Revenue issues in Malappuram district on first day

തിരുവനന്തപുരം: റവന്യു വകുപ്പിന്റെ വിഷന്‍ ആന്റ് മിഷന്‍ 2021-26 പരിപാടിയുടെ ഭാഗമായ നാലാമത് ജില്ലാ റവന്യു അസംബ്ലിക്ക് തുടക്കമായി. മലപ്പുറം ജില്ലയുടെ റവന്യു വിഷയങ്ങളാണ് വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ ആദ്യദിവസം ചര്‍ച്ച ചെയ്തത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍, ജില്ലയിലെ എം.എല്‍.എമാരായ പി അബ്ദുള്‍ ഹമീദ് (വള്ളിക്കുന്ന്), പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ (കോട്ടക്കല്‍), എ പി അനില്‍കുമാര്‍ (വണ്ടൂര്‍), ടി വി ഇബ്രാഹിം (കൊണ്ടോട്ടി), കുറുക്കോളി മൊയ്തീന്‍ (തിരൂര്‍), യു എ ലത്തീഫ് (മഞ്ചേരി), മഞ്ഞളാംകുഴി അലി (മങ്കട), നജീബ് കാന്തപുരം (പെരിന്തല്‍മണ്ണ), പി നന്ദകുമാര്‍ (പൊന്നാനി), പി ഉബൈദുള്ള (മലപ്പുറം) തുടങ്ങിയവര്‍ പങ്കെടുത്തു. തിരൂരങ്ങാടി എം.എല്‍.എ കെ പി എ മജീദ് പി ഉബൈദുള്ള മുഖാന്തിരം അവതരിപ്പിച്ച നിര്‍ദ്ദേശങ്ങളും പരിഗണനയ്‌ക്കെടുത്തു.

എം.എല്‍.എമാരുടെ ഡാഷ് ബോര്‍ഡുകള്‍ വഴി ലഭ്യമായ പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ റവന്യു അസംബ്ലിയില്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. ഭൂമി തരംമാറ്റം, പട്ടയവിതരണം, ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നം, വിവിധ ഓഫീസുകള്‍ക്ക് ഭൂമി വിട്ടുനല്‍കല്‍, റവന്യു-വില്ലേജ് ഓഫീസുകളുടെ നവീകരണം, നഷ്ടപരിഹാര വിതരണം തുടങ്ങിയ നിരവധി വിഷയങ്ങള്‍ എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി.

sameeksha-malabarinews

ഭൂമി തരംമാറ്റം പ്രക്രിയ ജൂലൈ ഒന്നുമുതല്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് റവന്യു മന്ത്രി കെ രാജന്‍ മറുപടി നല്‍കി. ഓരോ താലൂക്കിലും ഡെപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ആയിരിക്കും നടപടികള്‍. മലപ്പുറത്ത് ഏഴ് ഡെപ്യൂട്ടി കളക്ടര്‍മാരുണ്ടാകും. ബില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു ലഭിക്കാന്‍ വൈകിയത് ഭൂമി തരമാറ്റ പ്രക്രിയയെയും ബാധിച്ചിരുന്നു. വോട്ടെടുപ്പിന്റെ പിറ്റേന്ന് മുതല്‍ ചില ഇളവുകള്‍ ഇലക്ഷന്‍ കമ്മിഷന്‍ നല്‍കാറുണ്ടായിരുന്നു. ഇത്തവണ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് വോട്ടെടുപ്പിന് ശേഷവും ഇത്തരം നടപടിക്രമങ്ങളിലേക്ക് കടക്കാനായിരുന്നില്ല. തടസങ്ങള്‍ നീങ്ങിയ സാഹചര്യത്തില്‍ ജൂലൈയില്‍ ഭൂമി തരമാറ്റ പ്രക്രിയ ആരംഭിക്കുകയാണ്. പരാതികളില്ലാത്ത വിധം കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് കമ്മിഷണര്‍ എ കൗശികന്‍, സര്‍വെ കമ്മിഷണര്‍ സാംബശിവ റാവു, മലപ്പുറം ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ റവന്യു അസംബ്ലിയില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!