Section

malabari-logo-mobile

മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജരിവാളിനു ജാമ്യം

HIGHLIGHTS : Arvind Kejriwal granted bail in liquor scam case

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു ജാമ്യം. റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്.അറസ്റ്റിലായി  മൂന്ന് മാസം തികയാനിരിക്കെയാണ് ജാമ്യം. ജാമ്യം അനുവദിച്ചത് 48 മണിക്കൂര്‍ സ്റ്റേ ചെയ്യണമെന്ന ഇഡി അപേക്ഷ കോടതി നിരസിച്ചു.

ജാമ്യത്തുകയായി കെജരിവാള്‍ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. നേരത്തെ ലോകസ്ഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി ഏതാനും ദിവസത്തേക്ക് കെജരിവാളിനു ജാമ്യം അനുവദിച്ചിരുന്നു.

sameeksha-malabarinews

കെജരിവാളിന്റെ വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് വിചാരണ കോടതി നിലപാട്. ജാമ്യം നല്‍കിയുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം കോടതി തള്ളി. നിയമപരമായ വഴികള്‍ കൂടി പരിശോധിക്കാന്‍ സമയം നല്‍കണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!