
ഡല്‍ഹി: പതിനെട്ടാം ലോക്‌സഭയുടെ പ്രോ ടെം സ്പീക്കറായി ഭര്‍തൃഹരി മഹ്താബിനെ നിയമിച്ചു. കോണ്‍ഗ്രസ് നേതാവും മാവേലിക്കര എം പിയുമായ കൊടിക്കുന്നില്‍ സുരേഷ് പ്രോ ടെം സ്പീക്കറാകുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍, അദ്ദേഹത്തെ ഒഴിവാക്കി ഭര്‍തൃഹരി മഹ്താബിനെ പിന്നീട് തിരഞ്ഞെടുത്തു എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ തീരുമാനം. ഭര്‍തൃഹരി മഹ്താബിന്റെ നിയമനത്തിന് രാഷ്ട്രപതി ദൗപതി മുര്‍മു അംഗീകാരം നല്‍കി.
ഈ മാസം 26 നാണ് ലോക്‌സഭയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക. ഇത് നിയന്ത്രിക്കേണ്ടത് പ്രോ ടൈം സ്പീക്കറാണ്. പതിനെട്ടാം ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും ഭര്‍തൃഹരി മഹ്താബ് മേല്‍നോട്ടം വഹിക്കും. ബിജെഡിയില്‍ നിന്ന് ബിജെപിയിലെത്തിയ നേതാവാണ് ഭര്‍തൃഹരി മഹ്താബ്. ഇത് ഏഴാം തവണയാണ് അദ്ദേഹം എംപിയാകുന്നത്. ബിഹാറിലെ കട്ടക്കില്‍ നിന്നാണ് ഇക്കുറി ലോക്‌സഭയിലെത്തിയത്. എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷാണ് നിലവില്‍ ലോക്സഭയിലെ സീനിയോറിറ്റിയുള്ള അംഗം. 1989 മുതല്‍ 1998 വരെയും 2009 മുതല്‍ തുടര്‍ച്ചയായും കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയില്‍ അംഗമാണ്.
പ്രോം ടെം സ്പീക്കര്‍ നിയമനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. നിയമനം പാര്‍ലമെന്ററി കീഴ് വഴക്കങ്ങള്‍ പാലിക്കാതെയെന്ന് കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. ഏഴ് തവണയാണ് ഭര്‍തൃഹരി മെഹ്താബ് തിരഞ്ഞെടുക്കപ്പെട്ടത്. എട്ട് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നില്‍ സുരേഷിനെ മറി കടന്നാണ് നിയമനം. എന്താണ് കൊടിക്കുന്നില്‍ സുരേഷിന്റെ അയോഗ്യതയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സീനിയോറിറ്റിയും യോഗ്യതയും മറികടക്കാന്‍ ഉണ്ടായ കാരണം എന്തെന്ന് വ്യക്തമാക്കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



