അന്താരാഷ്ട്ര യോഗ ദിനാചരണം

കടലുണ്ടി: കടലുണ്ടി ഗ്രാമ പഞ്ചായത്തും ഗവ: ആയുര്‍വേദ ഡിസ്‌പെന്‍സറി, ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് സിറ്റി സൗത്ത് ഏരിയയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാഘോഷ പരിപാടി കടലുണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു.

കടലുണ്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. സുഷമ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.അമ്പിളി, ഫാര്‍മസിസ്റ്റ് ആതിര, വാര്‍ഡ് മെമ്പര്‍മാരായ സതീദേവി ടീച്ചര്‍, പ്രവീണ്‍ ശങ്കരത്ത്, ജിത്തു കക്കാട്ട്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികളായ ഡോ. പി. ചിത്രകുമാര്‍, ഡോ. സന്ദീപ് കിളിയന്‍കണ്ടി. , ഡോ ശബരീഷ് എം ഡോ. ജിഷ്ണു സി,
ഡോ. അതുല്യ എം സംസാരിച്ചു.

മാസ്സ് യോഗ സെഷന്‍ ഡോ. അനുശ്രീ എം. ആര്‍. നയിച്ചു . നാട്യയോഗ വീഡിയോ ആല്‍ബം പ്രകാശനവും പ്രദര്‍ശനവും നടന്നു. സൂര്യനമസ്‌ക്കാര മത്സരത്തില്‍ വിജയികളായ സുജാത രാജു ,രേഷ്മ സി എം, ശൈലജ പി എന്നിവര്‍ക്കുള്ള സമ്മാനദാനവും നടന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top