ജില്ല ജൂനിയർ വോളി; ഡോട്ട്സ് പരപ്പനങ്ങാടി ചാമ്പ്യന്മാർ

പരപ്പനങ്ങാടി :മലപ്പുറം ജില്ല വോളിബോൾ അസോസിയേഷൻ ഡോട്ട് സ് ക്ലബ്ബ് പരപ്പനങ്ങാടിയുടെ സഹകരണത്തോടെ നടത്തിയ മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഡോട്ട്സ് ക്ലബ്ബ് പരപ്പനങ്ങാടി ജേതാക്കളായി.

പരപ്പനങ്ങാടി ഡോട്ട്സ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ  വിന്നേഴ്സ് വെറ്റിലപ്പാറയെ ഒന്നിന്നെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഡോട്ട്സ് പരപ്പനങ്ങാടിചാമ്പ്യന്മാരായത്. സ്കോർ 22 – 25, 25 – 12, 25 -18 ,25 – 21. വി.എഫ് ഐ. അസോസിയേറ്റഡ് സെക്രട്ടറി പ്രൊഫ: നാലകത്ത് ബഷീർ ട്രോഫി കൾ വിതരണം ചെയ്തു. സംസ്ഥാന അസോസിയേഷൻ ജോ: സെക്രട്ടറി ബാബുപാലാട്ട്, ജില്ല പ്രസിഡണ്ട് എം.പ്രേം കുമാർ, ജില്ല വോളിബോൾ അസോസിയേഷൻ ഭാരവാഹികളായ  പി. ഹുസൈൻ, .കെ.കെ.സുകുമാരൻ , കുഞ്ഞിക്കോയ നഹ (ഡോട്ട്സ് ക്ലബ്ബ് ) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top