ബീഫ് വിന്താലു;ക്രിസ്തുമസ് സ്‌പെഷ്യല്‍

ചേരുവകള്‍

ബീഫ് വലുകായി നുറുക്കിയത് -1 കിലോ
കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍

മുളകുപൊടി -ഒന്നര ടീസ്പൂണ്‍

വെളുത്തുള്ളി -6 അല്ലി

വിനാഗിരി – ഒരു ടീസ്പൂണ്‍
കടുക് -ഒരു ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

ഉപ്പ് -ആവശ്യത്തിന്

വെളിച്ചെണ്ണ, കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് നന്നായി കഴുകി വൃത്തിയാക്കുക. കടുകും വെളുത്തുള്ളിയും അരച്ചെടുത്ത് വിനാഗിരിയും ഉപ്പും ചേര്‍ത്ത് ബീഫ് വേവിക്കുക. അതിലേക്ക് മഞ്ഞള്‍പ്പൊടിയും, മുളക് പൊടിയും, കുരുമുളകുപൊടിയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി തിളപ്പിച്ച് വാങ്ങുക. ചൂടോടെ വിളമ്പാവുന്നതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top