ചിത്ര രചന മത്സരം നടത്തി

കടലുണ്ടി: നവധാര കടലുണ്ടിയും വര്‍ണ്ണ വസന്തം ഫെയ്‌സ്ബുക്ക് കൂട്ടായ്മയും ചേര്‍ന്ന് എല്‍. പി, യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു.

യു.പി. വിഭാഗത്തില്‍ അശ്വനി. കെ.പി. ഒന്നാം സ്ഥാനവും ആകര്‍ഷ.സി.കെ. രണ്ടാം സമ്മാനവും ശ്രീഹരി. കെ മൂന്നാം സമ്മാനവും നേടി. (എല്ലാവരും മണ്ണൂര്‍ കൃഷ്ണ എ.യു.പി.സ്‌ക്കൂള്‍, കടലുണ്ടി )

എല്‍.പി.വിഭാഗത്തില്‍ മണ്ണൂര്‍ സരസ്വതി വിദ്യാനികേതന്‍ വിദ്യാര്‍ത്ഥി ഷിബിന്‍. ഇ ഒന്നാം സ്ഥാനവും ചാലിയം എം.എം.എല്‍. പി. സ്‌കൂളിലെ ഫാത്തിമ ലിയ രണ്ടാം സ്ഥാനവും അഭിനവ് .കെ (ശ്രീദേവി എ.യു.പി. മുരുകല്ലിങ്ങല്‍) മൂന്നാം സമ്മാനവുംനേടി.

ചിത്രകാരന്‍ രാജന്‍ കടലുണ്ടി ഉദ്ഘാടനം ചെയ്തു.ആര്‍ടിസ്റ്റ് പ്രേംരാജ് മുഖ്യാതിഥിയായി.നവധാര പ്രസിഡണ്ട് ഗിരീഷ് ചെറാഞ്ചേരി അധ്യക്ഷത വഹിച്ചു. രാജന്‍ കടലുണ്ടി, ആര്‍ടിസ്റ്റ് പ്രേംരാജ് സമ്മാന ദാനം നിര്‍വ്വഹിച്ചു.
രാജേഷ് മാപ്പൊലി, ഉദയന്‍ കാര്‍ക്കോളി, വര്‍ണ്ണ വസന്തം അഡ്മിന്‍ ശോഭ ദാസ്, പ്രനീഷ് വള്ളിക്കുന്ന്, ലിജിത സന്തോഷ്, ഹരിദാസന്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top