ജില്ലയില്‍ സിപിഎം ഏരിയാ സമ്മേളനങ്ങള്‍ തുടരുന്നു താനൂരില്‍ ഇ ജയന്‍ വീണ്ടും ഏരിയാ സെക്രട്ടറി


മലപ്പുറം: ജില്ലയില്‍ സിപിഎമ്മിന്റെ പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ ഭാഗമായി നടക്കുന്ന ഏരിയാതല സമ്മേളനങ്ങള്‍ വന്‍ ജനപങ്കാളിത്തത്തോടെ നടന്നുവരുന്നു. സമ്മേളനത്തോടനുബന്ധിച്ച്‌ നടക്കുന്ന പരപാടികളും ഏറെ ശ്രദ്ധേയമാകുന്നു. ആയിരക്കണക്കിനാളുകള്‍ അണിനിരന്ന റാലികളോടെയാണ്‌ ഞായറാഴ്‌ച കൊണ്ടാട്ടി, എടപ്പാള്‍, താനൂര്‍, മങ്കട ഏരിയാ സമ്മേളനങ്ങള്‍ സമാപിച്ചത്‌്‌.

ഇ.ജയന്‍
ഇ.ജയന്‍

ഒഴൂരില്‍ വച്ച്‌ നടന്ന താനൂര്‍ ഏരിയാ സമ്മേളനം സെക്രട്ടറിയായി എടപ്പയില്‍ ജയനെ വീണ്ടും തിരഞ്ഞെടുത്തു. പൊതുസമ്മേളനത്തില്‍ സിപിഐഎം പോളിറ്റ്‌ ബ്യൂറോഅംഗം എംഎ ബേബി സംസാരിച്ചു. എന്‍ രാജനാണ്‌ കുണ്ടോട്ടി ഏരിയ സെക്രട്ടറി. തവനൂരില്‍ വച്ച്‌ നടന്ന എടപ്പാള്‍ ഏരിയാസമ്മേളനം സക്രട്ടറിയായി സി രാമകൃഷണനെ തിരഞ്ഞെടുത്തു.തവനൂര്‍ തിരുന്നാവായ പാലം യാഥാര്‍ത്ഥ്യമാക്കണമെന്ന്‌ സമ്മേളനം ആവിശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top