മലപ്പുറം കോട്ടക്കുന്നില്‍ നിന്ന് താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ അടിയന്തിരനിര്‍ദേശം നല്‍കി

മലപ്പുറം: കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ 2019 ലെ കാലവര്‍ഷക്കെടുതിയില്‍ രൂപപ്പെട്ട ഭൂമിയിലെ വിള്ളല്‍ കൂടുതല്‍ വികസിച്ച് അപകട സാധ്യതയുണ്ടെന്നു വിലയിരുത്തിയിട്ടുണ്ട്.

ശക്തമായ മഴ തുടര്‍ന്നാല്‍ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അതുകൊണ്ട് പ്രസ്ഥുത പ്രദേശത്തെ താമസക്കാരോട് ജാഗ്രത പാലിക്കുവാന്‍ അടിയന്തിര നിര്‍ദേശം നല്‍കി.

മലപ്പുറം നഗരസഭാ അധികൃതരുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ട് പ്രദേശത്തെ താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനും അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഏറനാട് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.

 

Share news
error: Content is protected !!
Scroll to Top