Section

malabari-logo-mobile

വിദ്യാര്‍ഥി ജീവനൊടുക്കിയതില്‍ മനം നൊന്ത് അമ്മാവനും തൂങ്ങി മരിച്ചു

HIGHLIGHTS : Distraught that the student took his own life, the uncle also hanged himself

തിരുവനന്തപുരം: വീട്ടുകാരോട് പിണങ്ങിയ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചതില്‍ മനം നൊന്ത് അമ്മാവനും തൂങ്ങി മരിച്ചു. കോവളം പാച്ചല്ലൂര്‍ വിനോദ് ഭവനില്‍ സരിതയുടെ മകന്‍ സഞ്ജയ് സന്തോഷ് (കണ്ണന്‍ ) എന്ന 14 കാരനും കുട്ടിയുടെ മാതാവിന്റെ സഹോദരന്‍ പാച്ചല്ലൂര്‍ ഐരയില്‍ വിനോദ് ഭവനില്‍ പരേതയായ സുജാതയുടെ മകന്‍ രതീഷ് (36) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെയാണ് സഞ്ജയ് വീടിനുള്ളില്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ വീട്ടുകാര്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷം തിരിച്ചെത്തിയ രതീഷ് അസ്വസ്ഥനായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വീടിന്റെ രണ്ടാം നിലയില്‍ കയറി തുങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരമെന്ന് പൊലീസ് അറിയിച്ചു.

sameeksha-malabarinews

സഞ്ജയിന്റെ മാതാവും പിതാവും തമ്മില്‍ വേര്‍പിരിഞ്ഞ ശേഷം കുട്ടിക്കാലം മുതല്‍ സഞ്ജയ് രതീഷിന്റെ സംരക്ഷണയില്‍ ആണ് കഴിഞ്ഞിരുന്നത്. കുട്ടിയുടെ അപ്രതീക്ഷിതമായ വേര്‍പാട് താങ്ങാനാവാതെയാണ് രതീഷ് ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടില്‍ എത്തിച്ച മൃതദേഹം നാട്ടുകാരുടെയും വീട്ടുകാരുടെയും അന്തിമോപചാരത്തിന് ശേഷം പാച്ചല്ലൂര്‍ മോക്ഷ കവാടത്തില്‍ സംസ്‌കരിച്ചു. വാഴമുട്ടം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സഞ്ജയ്. അവിവാഹിതനായ രതീഷ് കൂലിത്തൊഴിലാളിയാണ്. കോവളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!